Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ പിരിവിനുള്ള വ്യാജരസീതുകൾ കണ്ടെത്തി

text_fields
bookmark_border
പന്തളം: വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടി​െൻറ പേരിൽ വ്യാജരസീതുകൾ. കുരമ്പാല കീരുകുഴി റോഡിൽ കുളവള്ളി പാലത്തിനു സമീപമാണ് ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന് അച്ചടിച്ച ആയിരക്കണക്കിന് രസീതുകൾ കണ്ടെത്തിയത്. പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കലാണ് ചൊവ്വാഴ്ച പുലർച്ച രസീതുകൾ വ്യാപകമായി കീറിയ നിലയിൽ കുളവള്ളി പാലത്തിലും റോഡിലുമായി കണ്ടെത്തിയത്. ഉടൻ വിവരം പൊലീസിനെ അറിയിച്ചു. പന്തളത്തുനിന്ന് എസ്.ഐ സതീഷ്കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രസീത് ബുക്കുകൾ ശേഖരിച്ചു. രസീതിൽ ഏതെങ്കിലും സംഘടനയുടെ പേര് രേഖപ്പെടുത്തിയതായി കാണുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വ്യാപക പിരിവിനായി അടിച്ച രസീതുകളാണ് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. ഈ രസീത് വ്യാപകമായി ഫണ്ട് ശേഖരണത്തിന് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കുന്നവർ പന്തളം പൊലിസിൽ അറിയിക്കണമെന്ന് എസ്.ഐ സതീഷ്കുമാർ അറിയിച്ചു. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story