Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതണ്ണിത്തോട്-ചിറ്റാര്‍...

തണ്ണിത്തോട്-ചിറ്റാര്‍ റോഡിൽ ഉണക്കമരം ഭീഷണി

text_fields
bookmark_border
ചിറ്റാർ: തണ്ണിത്തോട്-ചിറ്റാര്‍ റോഡില്‍ ചുവട് ദ്രവിച്ച് ഉണങ്ങിയ മരം അപകട ഭീഷണി ഉയര്‍ത്തുന്നു. റോഡിലെ വളവിലാണ് മരം നിൽക്കുന്നത്. ചുവടും മുകള്‍ഭാഗവും ഉണങ്ങി ദ്രവിച്ച മരം വാഹനയാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മരത്തി‍​െൻറ ശിഖരങ്ങള്‍ റോഡിലേക്ക് ഒടിഞ്ഞ് വീഴാനും തുടങ്ങിയിട്ടുണ്ട്. രാത്രിയാത്രക്കാരാണ് ഇത് മൂലം ഏറെയും ബുദ്ധിമുട്ടിലായത്. ഈ ഭാഗത്ത് വെള്ളിച്ചമില്ലാത്തതും അപകടഭീതി വര്‍ധിപ്പിക്കുന്നു. വനപ്രദേശമായതിനാല്‍ കാറ്റ് വീശുമ്പോള്‍ മരം റോഡിലേക്ക് ഒടിഞ്ഞ് വീഴാനും സാധ്യതയുണ്ട്‌. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളുമുള്‍പ്പെടെ നിരവധി വാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. മരം മുറിച്ചുമാറ്റണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story