Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജെ.സി.ഐയുടെ പുനരധിവാസ...

ജെ.സി.ഐയുടെ പുനരധിവാസ പദ്ധതി

text_fields
bookmark_border
തിരുവല്ല: ജെ.സി.ഐ തിരുവല്ലയുടെ നേതൃത്വത്തിൽ നടത്തുന്ന വെള്ളപ്പൊക്ക മേഖലയിലെ പുനരധിവാസ പദ്ധതി കലക്ടർ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്തു. പെരിങ്ങര, ചാത്തങ്കേരി, മേപ്രാൽ മേഖലകളിലെ 100 വീടുകളിലാണ് ജെ.സി.ഐയുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. കട്ടിലുകളുടെ പ്ലൈവുഡ്, അടുക്കള ഉപകരണങ്ങൾ, തയ്യൽ മെഷീൻ തുടങ്ങിയ വിവിധ സാധനങ്ങളാണ് നൽകുക. ആകെ 10 ലക്ഷം രൂപയുടെ പദ്ധതിയാണ് ജെ.സി.ഐ തിരുവല്ല നടപ്പാക്കുന്നത്. ദുരന്തസമയത്ത് ആത്മാർഥ സേവനം നടത്തിയ 15 യുവാക്കളെ കലക്ടർ ആദരിച്ചു. വിനോദ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അനീഷ് ചെമ്മണ്ണൂർ, അഭിലാഷ് ചന്ദ്രൻ, ടോജി സെബാസ്റ്റ്യൻ, പ്രമോദ് ഫിലിപ്, ജിനു തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story