Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നിയിൽ...

കോന്നിയിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം; അഞ്ചുപേർക്ക് പരിക്ക്​

text_fields
bookmark_border
കോന്നി: കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് കോന്നിയിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം. അഞ്ചുപേർക്ക് പരിക്കേറ്റു. വ ി.എൻ.എസ്‌ കോളജ് വിദ്യാർഥികളായ എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗം രേഷ്മ മറിയം റോയി, ഏരിയ വൈസ് പ്രസിഡൻറ് ശ്യാംമോഹൻ, കോളജ് യൂനിയൻ രണ്ടാം വർഷ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സജീൽ ബഷീർ, പ്രവർത്തകനായ ജോബി ജോൺ, എൻ.എസ്.എസ്‌ കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥി ശുഹൈബ് റഹ്മാൻ എന്നിവർക്കാണ് മർദനമേറ്റത്. ബേബി ജോണി​െൻറ കൈ ഒടിഞ്ഞ നിലയിലാണ്. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമത്തിൽ എസ്.എഫ്.ഐ കോന്നി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തെ തുടർന്ന് കോന്നിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കെ.എസ്.ഇ.ബി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചുതുടങ്ങി കോന്നി: നീലിപിലാവ്-തണ്ണിത്തോട് റോഡില്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചുതുടങ്ങി; മലയോര മേഖലയായ തണ്ണിതോടിന് വര്‍ഷങ്ങളായുള്ള വൈദ്യുതി മുടക്കത്തില്‍നിന്ന് ഇതോടെ ശാപമോക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതി​െൻറ ഭാഗമായി ചിറ്റാര്‍ നീലിപിലാവ് റോഡില്‍നിന്ന് തണ്ണിത്തോട് വരെയുള്ള വനഭാഗത്ത് കേബിള്‍ സ്ഥാപിക്കാനുള്ള ജോലികള്‍ കെ.എസ്.ഇ.ബി അധികൃതര്‍ ആരംഭിച്ചു. ചിറ്റാര്‍-നീലിപിലാവ്-തണ്ണിത്തോട് റോഡില്‍ വനഭാഗത്ത് കൂടിയുള്ള 1.6 കിലോമീറ്റര്‍ ദൂരത്തിലാണ് ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ച് തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലേക്ക് വൈദ്യുതി എത്തിക്കുന്നത്. തണ്ണിത്തോട് പ്രദേശത്തെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു തുടര്‍ച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്നുള്ളത്. ഇതിനായി നേരേത്ത ഭൂഗര്‍ഭ കേബിള്‍ വലിക്കാന്‍ പദ്ധതി തയാറാക്കിയിരുന്നുവെങ്കിലും വനഭാഗത്ത് കൂടി കേബിള്‍ വലിക്കുന്നതിന് വനംവകുപ്പ് തടസ്സവാദമുന്നയിച്ചതിനെ തുടര്‍ന്ന് പദ്ധതി നടപ്പായിരുന്നില്ല. തുടര്‍ന്ന് ഇപ്പോഴത്തെ വനം മന്ത്രി കെ. രാജുവാണ് ഇതിന് അനുമതി നല്‍കിയത്. സി.പി.ഐ കോന്നി മണ്ഡലം കമ്മിറ്റിയും തണ്ണിത്തോട് ലോക്കല്‍ കമ്മിറ്റിയും ചേര്‍ന്ന് സംസ്ഥാന വനംവകുപ്പ് മന്ത്രിക്ക് നിവേദനം സമര്‍ച്ചതിനെ തുടര്‍ന്നാണ് ഇതിന് അനുമതി ലഭിച്ചത്. കക്കാട് പവർസ്റ്റേഷനില്‍നിന്നുമാണ് ഇവിടേക്ക് വൈദ്യുതി എത്തിക്കുന്നത്. ഇതിനായി കേബിള്‍ സ്ഥാപിക്കാന്‍ കുഴി നിര്‍മിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. നീലിപിലാവ് ഭാഗത്ത് 1.2 കിലോമീറ്റര്‍ ദൂരം 11 കെ.വി ലൈന്‍ സ്ഥാപിച്ച ശേഷം മാത്രമേ കേബിള്‍ സ്ഥാപിക്കാന്‍ കഴിയൂ എന്നതിനാല്‍ ഇതിൻറ നിർമാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story