Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാന്നിയിൽ...

റാന്നിയിൽ പുലിയിറങ്ങിയെന്ന്​ പ്രചാരണം

text_fields
bookmark_border
റാന്നി: റാന്നി കോളജി​െൻറ ഭാഗത്ത് പുലിയെ കണ്ടെന്ന് അഭ്യൂഹം. ഇതുസംബന്ധിച്ച് വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പരക്കുന്നു. ഇതേതുടർന്ന് ജനം ഭീതിയിലായി. ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് പുലിയെ കണ്ടതത്രേ. ആദ്യം സംശയമായിരുന്നു. കഴിഞ്ഞയാഴ്ച ഇവിടെ കണ്ടത് കാട്ടുപൂച്ചയായിരുന്നെന്നാണ് കരുതിയതെന്നും ചെവ്വാഴ്ചയാണ് രണ്ട് പുലിയെ കണ്ടതെന്നും പറയുന്നു. കോളജി​െൻറ മുകളിൽനിന്ന് ആനത്തടം ഭാഗത്തേക്ക് നീങ്ങിയെന്നുമുള്ള സന്ദേശം പരക്കുന്നതോടെ ജലപ്രളയത്തിനു ശേഷം ജനം പുലിപ്പേടിയിലായി. ചിത്രം സഹിതമാണ് സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പരക്കുന്നത്. അതേസമയം, വനം വകുപ്പിന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും വ്യാജ സന്ദേശമാകാനാണ് സാധ്യതയെന്നും റാന്നി റേഞ്ച് ഓഫിസർ അദീഷ് അറിയിച്ചു. എങ്കിലും അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനും ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. വ്യാജ വാർത്തയാണെന്നും പേടിക്കേണ്ടതില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.
Show Full Article
TAGS:LOCAL NEWS 
Next Story