Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രളയബാധിതരായ...

പ്രളയബാധിതരായ കുട്ടികള്‍ക്ക് ആശ്വാസമേകാന്‍ കലാസംഘത്തിന് കഴിയും -കലക്ടര്‍

text_fields
bookmark_border
പത്തനംതിട്ട: കലാകാരന്മാരുടെ പങ്കാളിത്തത്തോടെ പ്രളയബാധിതരായ കുട്ടികള്‍ക്കായി നടത്തുന്ന മാനസിക സാമൂഹിക പരിപാടി വളരെ പ്രയോജനകരമാണെന്ന് കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പ്രളയബാധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരാന്‍ എത്തിയ കലാസംഘത്തെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തെ അതിജീവിച്ച കുട്ടികള്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ള മാനസികപ്രയാസങ്ങളെ പ്രതിരോധിച്ച് ആശ്വാസം പകരാന്‍ വ്യത്യസ്ത മാനസിക സാമൂഹിക പരിപാടികളുമായി ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയിലെ പ്രളയബാധിതപ്രദേശങ്ങളും സ്‌കൂളുകളും കേന്ദ്രീകരിച്ച് നടക്കുന്ന മാനസിക സാമൂഹിക ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ കൗണ്‍സിലര്‍മാര്‍ക്കൊപ്പം സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ കലാകാരന്മാരും പങ്കാളികളാകുന്നുണ്ട്. സ്‌കൂളുകളും കോളനികളും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. കൗണ്‍സിലര്‍മാരും കലാകാരന്മാരും ഉള്‍പ്പെടെ 50 പേരടങ്ങുന്ന സംഘമാണ് ജില്ലയിലുള്ളത്. ഇവിടെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ 2703 കുട്ടികളുടെ മാനസിക സാമൂഹിക അവസ്ഥ വിലയിരുത്തി. 1473 കുട്ടികള്‍ക്ക് കൗണ്‍സലിങ്ങും 49 കുട്ടികള്‍ക്ക് സൈക്കോളജിസ്റ്റി​െൻറ സേവനവും ലഭ്യമാക്കി. വിവിധ കോളനികളിലും സ്‌കൂളുകളിലുമായി 23 സ്ഥലങ്ങളില്‍ കലാസംഘം പരിപാടികള്‍ അവതരിപ്പിച്ചു. വനിത ശിശുക്ഷേമവകുപ്പ്, ആരോഗ്യവകുപ്പ് വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ പിന്തുണയോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റാണ് ഏകോപിപ്പിക്കുന്നത്. വളയിട്ട കൈകളില്‍ വിശ്വാസമര്‍പ്പിച്ച് നാട് പത്തനംതിട്ട: നവമാധ്യമങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകളിലെ സ്ത്രീ പങ്കാളിത്തത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോഴും രാപകലില്ലാതെ പ്രളയബാധിതര്‍ക്കൊപ്പം ഉജ്വലമായി പ്രവര്‍ത്തിക്കുകയാണ് ഹൈദരാബാദ് കേന്ദ്രീകൃതമായ പ്രജ്വല എന്‍.ജി.ഒയിലെ യുവതികള്‍. കാര്‍പ​െൻററി, വെല്‍ഡിങ് വര്‍ക്കുകളില്‍ മികവ് നേടിയ ഇവര്‍ കേരളത്തി​െൻറ പുനര്‍നിര്‍മാണത്തിനായി എത്തിയിട്ട് ആഴ്ചകളാകുന്നു. പത്തനംതിട്ട ജില്ലയിലെ അയിരൂര്‍, തോട്ടപ്പുഴശേരി, ആറന്മുള, മല്ലപ്പുഴശേരി, കോയിപ്രം തുടങ്ങിയ പഞ്ചായത്തുകളിലാണ് ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രളയബാധിതരുടെ വീടുകളില്‍ചെന്ന് അവരുടെ വീടി​െൻറ അവസ്ഥ മനസ്സിലാക്കി പൊളിഞ്ഞ് പോയ ജനലുകളും വാതിലുകളും മേശയും ഉള്‍പ്പെടെയുള്ളവ പുനര്‍നിര്‍മിച്ച് കൊടുക്കുകയും ഒപ്പം വെല്‍ഡിങ് ഉള്‍പ്പെടെയുള്ള പണി മികവോടെ ചെയ്യുകയുമാണിവർ. മാനസികമായും ശാരീരികമായും പീഡനങ്ങള്‍ അനുഭവിച്ച ഒരു കൂട്ടം യുവതികളെ സമൂഹത്തില്‍ തൊഴിലധിഷ്ഠിതരാക്കുന്നതിനും അവരുടെ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നതിനും വേണ്ടിയാണ് പരമ്പരാഗത തൊഴിലുകള്‍ ഒന്നും തന്നെ തെരഞ്ഞെടുക്കൊതെ വെല്‍ഡിങും കാര്‍പെന്ററിയും പോലുള്ള പുരുഷ മേധാവിത്വമുള്ള തൊഴിലുകളില്‍ അവരെ പ്രഗല്ഭരാക്കിയത്. ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ആത്മവിശ്വാസം പകരുമെന്ന്് പ്രജ്വലയുടെ സ്ഥാപിക സുനിത കൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ പുരുഷനോളം തന്നെ ഏത് തൊഴിലും ചെയ്യാന്‍ പ്രാപ്തരായവരാണ് എന്ന വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുകയായിരുന്നു ഈ 27 പേര്‍ അടങ്ങുന്ന സംഘം. നിലവില്‍ നിരവധി വീടുകളിലും സ്‌കൂളുകളിലും ഓഫിസുകളുമൊക്കെ ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തില്‍ ഗൃഹോപകരണങ്ങളും െഡസ്‌ക്കും ബെഞ്ചും മേശകളുമൊക്കെ സംഘം പുനര്‍നിര്‍മിച്ച് കഴിഞ്ഞു. പൊതുനിര്‍മാണ പ്രവര്‍ത്തന കമ്പനിയായ കോസ്റ്റ് ഗാര്‍ഡി​െൻറ പ്രവര്‍ത്തകരും ഇവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. എല്ലാ പിന്തുണയും നല്‍കിക്കൊണ്ട് ജില്ലയിലെ ഹരിതകേരള മിഷന്‍ ഇവര്‍ക്കൊപ്പമുണ്ട്. ശബരിമല യോഗം 11ലേക്ക് മാറ്റി പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണം ചര്‍ച്ച ചെയ്യുന്നതിന് കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെപ്റ്റംബർ 10ന് ചേരാനിരുന്ന യോഗം 11ന് രാവിലെ 10.30ലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story