Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജസ്ന തിരോധാനത്തി​െൻറ...

ജസ്ന തിരോധാനത്തി​െൻറ അന്വേഷണവും ചർച്ചയും പ്രളയക്കെടുതിയിൽ ഒഴുകിപ്പോയി

text_fields
bookmark_border
റാന്നി: പ്രളയത്തിൽ ജസ്നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണവും ഒഴുകിപ്പോയി. നാടും നഗരവും ദുരിതാശ്വാസപ്രവർത്തനത്തിൽ മുഴുകിയപ്പോൾ വാർത്തകളിൽ നിറഞ്ഞുനിന്ന ജസ്ന കേസ് ചർച്ചയല്ലാതായി. പ്രളയക്കെടുതിയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും നാട് ഏര്‍പ്പെട്ടപ്പോള്‍ നഷ്ടമായത് ഒരു കുടുംബത്തി​െൻറയും നാടി​െൻറയും പ്രതീക്ഷ. കഴിഞ്ഞ മാര്‍ച്ച് 22ന് വെച്ചൂച്ചിറ മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ജസ്ന മറിയം ജയിംസി​െൻറ തിരോധാനമാണ് അന്വേഷണം നിലച്ച അവസ്ഥയിലായത്. ആഗസ്റ്റ് ആദ്യവാരം ഹൈകോടതിയില്‍ പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞ 10 ദിവസം അവസാനിച്ചിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാരും പൊതുപ്രവര്‍ത്തകരും സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയത് ജസ്നയുടെ തിരോധാന കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്ന പൊലീസ് ഭാഷ്യത്തിലായിരുന്നു. ജസ്ന മരണപ്പെട്ടിട്ടില്ലെന്നും കേരളത്തിന് വെളിയില്‍ ജീവിച്ചിരിപ്പുണ്ടെന്നും കൈയെത്തും ദൂരത്തായി ഉണ്ടെന്നുമെല്ലാം മാധ്യമങ്ങള്‍ വാര്‍ത്തയും ചെയ്തിരുന്നു. ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണിയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ കാല് ജസ്നയുടേതാണോ എന്ന് സംശയിച്ച് ബന്ധുക്കളുടെ ഡി.എന്‍.എ പരിശോധനയും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ് ഇപ്പോള്‍. മുമ്പ് വിഷയത്തില്‍ സജീവമായിരുന്ന രാഷ്ട്രീയ പാര്‍ട്ടികളും പിന്‍മാറിയ പോലെയാണ്. കേരളം ഉറ്റുനോക്കിയ തിരോധാന കേസ് മറ്റൊരു സുകുമാരക്കുറപ്പ് കേസ് പോലാകുമോയെന്നാണ് ഇനി അറിയേണ്ടത്. കഴിഞ്ഞ മാര്‍ച്ച് 22നാണ് മുക്കൂട്ടുതറ കൊല്ലമുള സന്തോഷ് കവലയില്‍ ജയിംസി​െൻറ ഇളയമകളും കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ ജസ്ന മറിയം ജയിംസിനെ കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലുള്ള പിതാവി​െൻറ സഹോദരിയുടെ വീട്ടില്‍ പോകാനിറങ്ങിയ വഴിയാണ് കാണാതായത്. വീടിനു സമീപത്തുനിന്നും ഓട്ടോയിലെത്തി മുക്കൂട്ടുതറയില്‍നിന്നും ബസില്‍ കയറി പോകുന്നത് കണ്ടവരുണ്ട്. പിന്നീട് പുഞ്ചവയലിനുള്ള ബസില്‍ ഇരിക്കുന്നത് സി.സി ടി.വിയില്‍ കണ്ടിട്ടുമുണ്ട്‌. മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ ബാഗും തൂക്കി നടന്നുപോകുന്ന ജസ്നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ ചിത്രം അവിടുത്തെ കടയിലെ സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. തിരോധാനവുമായി ബന്ധപ്പെട്ട് ജസ്നയുടെ സമീപവാസിയായ ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, പൊലീസ് തൃപ്തികരമായ തുമ്പ് കിട്ടാതെ വലയുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story