Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാര്‍ഷിക വിളകള്‍...

കാര്‍ഷിക വിളകള്‍ പ്രളയത്തില്‍ കണ്ണീർപാടമായി

text_fields
bookmark_border
വടശേരിക്കര: വിളസമൃദ്ധമായിരുന്ന കൃഷിയിടങ്ങൾ പ്രളയത്തിനുശേഷം കണ്ണീർപാടമായി. കർഷക സ്വപ്നങ്ങൾ വെള്ളത്തിൽ മുങ്ങി. വരും നാളുകളിലേക്ക് സ്വരുക്കൂട്ടാനൊന്നുമില്ലാതെ നെഞ്ചുനീറി കഴിയുകയാണ് മലയോരമേഖലയിലെ കർഷകർ. പച്ചക്കറികൃഷി പാടേ നശിച്ച വർഷമാണിത്. അടമഴയിൽ സകലതും ചീഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തവർക്ക് മാത്രമല്ല നഷ്ടം. വീട്ടാവശ്യത്തിന് അടുക്കളത്തോട്ടം ദിനചര്യപോലെ കൊണ്ടുനടന്ന ഏറെപ്പേരുണ്ടായിരുന്നു. അവരുടെ തോട്ടങ്ങളിലും ബാക്കിയൊന്നുമില്ല. കപ്പ, ചേന, കാച്ചിൽ തുടങ്ങി വിവിധയിനം വിളകളും ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യുന്നവരും പ്രതിസന്ധിയിലായി. വെള്ളത്തിൽ മുങ്ങിയ കൃഷിയിടത്തിൽ പാതിനശിച്ച നിലയിലാണ് ഇത്തരം കൃഷികൾ. കാറ്റിൽ നിലംപൊത്തിയ വാഴകളും തുടർച്ചയായ മഴയിൽ രോഗം ബാധിച്ചവയും മാത്രമാണ് വാഴക്കർഷകരുടെ ബാക്കിപത്രം. വെള്ളം കെട്ടിനിന്ന് ഇലകൾ പഴുത്ത് കേടായി. കൂടാതെ ഇലതുരപ്പൻ പുഴുക്കൾ, തണ്ടുതുരപ്പൻ വണ്ട് എന്നിവയുടെ ആക്രമണവും കൂടുതലായി. റബർ കർഷകനും ദുരിതം മാത്രമായി. റബറിനു വിലയില്ല. ഉള്ള വിലയ്ക്ക് കൊടുക്കാമെന്നുവെച്ചാൽ ടാപ്പിങ് മാർഗമില്ല. വളരെക്കുറച്ച് കർഷകർ മാത്രമാണ് മഴക്കാല റബർവെട്ടിനായി മരങ്ങളിൽ പ്ലാസ്റ്റിക് പിടിപ്പിച്ചത്. തുടരെയുള്ള മഴമൂലം ഇത്തരം തോട്ടങ്ങളിലും ടാപ്പിങ് നടന്നില്ല. കുമിൾ രോഗബാധമൂലം പാൽ ഉൽപാദനം പലതോട്ടങ്ങളിലും കുറവാണ്. തുടർച്ചയായ മഴമൂലം പ്ലാസ്റ്റിക്കിട്ട മരങ്ങളിൽ പട്ടചീയൽ രോഗം ഏറിയിട്ടുണ്ട്. ഇതെല്ലാം വരുംനാളുകളിലും റബർപാൽ ഉൽപാദനം കുറക്കാനിടയാക്കും. മഴ മാറാതെ നിന്നതിനാൽ പച്ചപ്പുല്ല് ചീഞ്ഞ് നശിച്ചു. സംഭരിച്ചിരുന്ന വയ്ക്കോൽ മുഴുവൻ വെള്ളം കയറി നശിച്ചു. കുട്ടനാടൻ പ്രദേശവും ആലപ്പുഴയും വെള്ളത്തിലായതോടെ വയ്ക്കോൽ കിട്ടാനും മാർഗമില്ല. നേരത്തേ ഈ പ്രദേശങ്ങളിൽനിന്നായിരുന്നു കൂടുതൽ വയ്ക്കോൽ എത്തിയിരുന്നത്. തീറ്റയുടെ കുറവ് പാൽ ഉൽപാദനത്തെയും ബാധിച്ചിട്ടുണ്ട്. പത്തനംതിട്ട: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാത്ത ഉദ്യോഗസ്ഥനെ നിലക്ക് നിർത്തണമെന്ന് സ്വതന്ത്ര കർഷക സംഘം. പ്രളയക്കെടുതിയിൽ കുടിവെള്ള സ്രോതസ്സായ കിണറുകൾ മുങ്ങിപ്പോവുകയും ജനം കുടിവെള്ളത്തിനായി നെേട്ടാട്ടമോടുകയും ചെയ്യുേമ്പാൾ തങ്ങളുടെ സ്വന്തം ചെലവിൽ കിണറുകൾ വൃത്തിയാക്കി സർക്കാറി​െൻറ അറിയിപ്പി​െൻറ അടിസ്ഥാനത്തിൽ കിണറ്റിലെ വെള്ളവുമായി സർക്കാറി​െൻറ ഫുഡ് ടെസ്റ്റിങ് ലബോറട്ടറിയിൽ എത്തിയാൽ ജനങ്ങളെ വട്ടം ചുറ്റിക്കുന്ന നിയമവുമായി ജനത്തിനെ തെക്കുവടക്ക് നടത്തുന്ന നടപടി അവസാനിപ്പിക്കണമെന്നും മുനിസിപ്പൽ സെക്രട്ടറി നൽകിയ കത്തിന് ഒരു പരിഗണനയും നൽകാതെ വീണ്ടും മെഡിക്കൽ ഒാഫിസറുടെയോ വില്ലേജ് ഒാഫിസറുടെയോ കത്ത് വേണമെന്നും അല്ലെങ്കിൽ പണം നൽകി പരിശോധന നടത്തണമെന്ന് ശഠിക്കുന്ന ഉദ്യോഗസ്ഥനെ നിലക്ക് നിർത്തണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ല പ്രസിഡൻറ് എം. മുഹമ്മദാലി ആവശ്യപ്പെട്ടു. ഇൗ വിഷയത്തിൽ കലക്ടർ അടിയന്തരമായി ഇടപെടുകയും ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാത്തതരത്തിൽ കുടിവെള്ളം പരിശോധിച്ച് നൽകാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story