Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആനയടി–പഴകുളം–കൂടൽ പാത: ...

ആനയടി–പഴകുളം–കൂടൽ പാത: ജർമൻ സാങ്കേതികവിദ്യ പരീക്ഷണ പണി അവസാനഘട്ടത്തിലേക്ക്

text_fields
bookmark_border
അടൂർ: സംസ്ഥാനത്ത് ആദ്യമായി ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചു പരീക്ഷണാടിസ്ഥാനത്തിൽ നിർമിക്കുന്ന പാതയുടെ പണി അവസാനഘട്ടത്തിലേക്ക്. കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ആനയടി-പഴകുളം-കൂടൽപാതയുടെ പണിയാണ് നടക്കുന്നത്. വെള്ളച്ചിറ മുതൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് കാര്യാലയംവരെയുള്ള അഞ്ചു കിലോമീറ്റർ ദൂരമാണ് രാപകൽ ഇടതടവില്ലാതെ പണി നടത്തുന്നത്. ഒന്നാംഘട്ട പണി തിങ്കളാഴ്ച തീരും. 'കോൾഡ് റീസൈക്കിൾഡ് പ്രീസ്െപ്രഡ് സിമൻറ് സ്റ്റൈബിലൈസ്ഡ് റോഡ്' പദ്ധതി പ്രകാരം 'വിശ്വസമുദ്ര' എന്ന ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള കമ്പനിയാണ് നിർമാണം നടത്തുന്നത്. നിലവിലെ ടാറിങ് പ്രതലത്തിലും മൺപ്രതലത്തിലും സിമൻറ് വിതറിയ ശേഷം മില്ലിങ് െമഷീൻ ഉപയോഗിച്ച് നിലവിലെ പ്രതലം 30 സെ.മീ. മുതൽ 50 സെ.മീറ്റർവരെ ഇളക്കി മിക്സ് ചെയ്ത് ചില പദാർഥങ്ങൾ സ്േപ്ര ചെയ്ത ശേഷം േഗ്രഡർ ഉപയോഗിച്ച് നിശ്ചിത ചേമ്പറിലും സൂപ്പർ എലിവേഷനിലും റോഡിന് ആവശ്യമുള്ള തരത്തിൽ ഉപരിതലം ഒരുക്കി വിവിധ റോളറുകൾ ഉപയോഗിച്ച് ഉറപ്പിച്ചെടുത്തു. ഞായറാഴ്ച വൈകീട്ടുവരെ 4750 മീറ്റർ ഇത്തരത്തിൽ പുനർനിർമിച്ചു. നിർമാണം നടന്ന ഭാഗം രണ്ടു മുതൽ അഞ്ചുദിവസംവരെ ഉറച്ചുകിട്ടാൻ കാത്തിരിക്കണം. ഈ ഉപരിതലത്തിന് മണ്ണി​െൻറ നിറമാണ്. ഇനി പാതയുടെ ഉപരിതലം ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുന്നതോടെ നിർമാണം പര്യവസാനിക്കും. മന്ത്രി ജി. സുധാകരൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനീയർ എം.എൻ. ജീവരാജ്, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പാതയുടെ നിർമാണ പുരോഗതി പരിശോധിക്കാൻ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പാത കാണാൻ എത്തും. ഉദ്ഘാടനത്തെക്കുറിച്ച് തീരുമാനമായില്ല. അടുത്തയാഴ്ച പാത തുറന്നു കൊടുക്കുമെന്നാണ് അറിയുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 109.13 കോടിയാണ് 35 കി.മീ. ദൈർഘ്യമുള്ള ഈ പാതയുടെ നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലെ പണി വിജയമെന്നു കണ്ടാൽ ബാക്കിയുള്ള ദൂരവും ഇത്തരത്തിൽ ചെയ്യാനാണ് തീരുമാനം. പൊതുമരാമത്ത് നിരത്ത് വിഭാഗം പത്തനംതിട്ട എക്സി. എൻജിനീയർ ആർ. അനിൽകുമാർ, അടൂർ അസി. എക്സി. എൻജിനീയർ എസ്. റസീന, അസി. എൻജിനീയർ എം.ജി. മുരുകേശ് കുമാർ, ഓവർസിയർമാരായ അജീഷ്, ഷൈനി, അനസ് എന്നിവരുടെ മേൽനോട്ടത്തിലാണ് നിർമാണം നടക്കുന്നത്. പാഷൻഫ്രൂട്ട്്്്്്്്്്് കൃഷി ജോൺസന് ഫാഷനല്ല അടൂർ: പാഷൻഫ്രൂട്ട് വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തു നേട്ടമുണ്ടാക്കി ജോൺസൻ മാതൃകയാകുന്നു. അടൂർ കരുവാറ്റ പുത്തൻവിള മേലേതിൽ ജോൺസൺ അടൂർ നഗരസഭയിലെ ആദ്യ പാഷൻഫ്രൂട്ട് കർഷകനാണ്. 2017 നവംബർ ഒന്നിന് കല്ലേലി എസ്റ്റേറ്റിൽനിന്ന് വാങ്ങിയ രണ്ടുതരം പാഷൻഫ്രൂട്ടി​െൻറ 50 തൈകളാണ് ജോൺസൻ നട്ടത്. പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി തുടങ്ങിയത്. കീടങ്ങളുടെ ആക്രമണത്തെയും കാറ്റിനെയും മഴയെയും പേടിക്കാതെ രാസവളങ്ങളുടെ പിന്തുണയില്ലാതെ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കൃഷി എന്ന നിലയിലാണ് വീടിനു സമീപത്തുള്ള 40 സ​െൻറ് വസ്തുവിൽ ജോൺസൺ പാഷൻഫ്രൂട്ട് കൃഷി ഒരുക്കിയത്. കൃഷി ഓഫിസർ വിമൽകുമാറാണ് ജോൺസന് പ്രചോദനമായത്. വിളവെടുപ്പ് ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ ഷൈനി ജോസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി. സജി, കൃഷി ഓഫിസർ വിമൽ കുമാർ, നഗരസഭ കൗൺസിലർ ഷൈനി ബോബി, അസി.കൃഷി ഓഫിസർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. തമിഴ്നാട്ടിൽനിന്ന് കട്ടിയുള്ള പ്ലാസ്റ്റിക് വല വാങ്ങി പന്തലൊരുക്കിയാണ് പാഷൻഫ്രൂട്ട് പടർത്തിയത്. ഇപ്പോൾ നൂറുകണക്കിനു കായ്കളാണ് വിളവെടുത്തത്. പാഷൻ ഫ്രൂട്ട് തൈകൾ ഉൽപാദിപ്പിച്ചു വിൽക്കാനും ജോൺസന് ഉദ്ദേശ്യമുണ്ട്. കാർഷിക വികസന സമിതി അംഗം കൂടിയായ ജോൺസനൊപ്പം ഭാര്യ ഐഡ മേരി, മക്കളായ ജിത്തു, ജാസ്മിൻ എന്നിവരും കൃഷിക്ക് സംരക്ഷകരായി വർത്തിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story