Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല നട 16ന്​...

ശബരിമല നട 16ന്​ തുറക്കും; സൗകര്യങ്ങളൊരുക്കി ദേവസ്വം ബോർഡ്​

text_fields
bookmark_border
ശബരിമല: കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം ഇൗ മാസം 16ന് തുറക്കും. 21വരെ നെയ്യഭിഷേകം, ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ നടക്കും. മാസപൂജകൾക്കെത്തുന്ന ഭക്തരെ പ്രളയക്കെടുതികൾ ബാധിക്കാത്ത തരത്തിൽ അത്യാവശ്യമുള്ള നിർമാണപ്രവർത്തനങ്ങളും കുടിവെള്ള-വൈദ്യുതി സംവിധാനങ്ങളും ഒരുക്കാനുള്ള തീവ്രശ്രമത്തിലാണ് ദേവസ്വം ബോർഡ്. വൈദ്യുതി സംവിധാനം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. എന്നാൽ, ത്രിവേണിപ്പാലം വഴി മാത്രമേ ഇപ്പോൾ പമ്പാ ഗണപതി േക്ഷത്രത്തിലേക്ക് എത്താൻ കഴിയൂ. ഇവിടത്തെ ടോയ്ലറ്റ് കോംപ്ലക്സുകൾ എല്ലാം ഒലിച്ചുപോയി. താൽക്കാലികമായി ബയോ ടോയ്ലറ്റുകൾ ഒരുക്കുന്നുണ്ട്. പ്രളയം കാരണം ചിങ്ങമാസ പൂജകൾക്ക് ശബരിമല ക്ഷേത്രത്തിലേക്ക് ഒരു ഭക്തനും എത്താൻ പറ്റാത്ത സാഹചര്യമുണ്ടായതിനാൽ ഉദയാസ്തമനപൂജ, പടിപൂജ എന്നിവ നടന്നിരുന്നില്ല. നെയ്യഭിഷേകം പേരിനുമാത്രമേ നടന്നിരുന്നുള്ളൂ. കണഠരര് രാജീവര് അടുത്ത ഒരുവർഷത്തേക്കുള്ള തന്ത്രിയായി 16ന് ചുമതലയേൽക്കും. പമ്പയിേലക്കുള്ള മണ്ണാറക്കുളഞ്ഞി-പമ്പ റോഡ് എട്ടിടത്ത് ഇടിഞ്ഞിരുന്നു. ഇതുവഴി ഗതാഗതത്തിന് പൊലീസി​െൻറ നിരീക്ഷണമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story