Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജനറൽ ആശുപത്രിക്ക്​...

ജനറൽ ആശുപത്രിക്ക്​ മുന്നിലെ മരങ്ങളുടെ ചില്ലകൾ പൂർണമായും വെട്ടി

text_fields
bookmark_border
പത്തനംതിട്ട: ജനറൽ ആശുപത്രിക്ക് മുന്നിൽ തണൽവിരിച്ചു നിന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റി. ആശുപത്രി പരിസരത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു എന്ന കാരണത്താലാണ് വർഷങ്ങളായി തണൽവിരിച്ചു നിന്ന മരങ്ങളുെട ശിഖരങ്ങൾ പൂർണമായും വെട്ടിമാറ്റിയത്. വൈകുന്നേരമായാൽ നൂറുകണക്കിന് പക്ഷികൾ ചേക്കേറുന്ന ചില്ലകളാണ് ഇതോടെ ഇല്ലാതായത്. ആശുപത്രി സൂപ്രണ്ടി​െൻറ നിർദേശപ്രകാരമാണ് നഗരസഭയുടെ അനുമതിയോടെ മരച്ചില്ലകൾ വെട്ടാൻ അനുമതി നൽകിയത്. മരങ്ങളിൽ ചേക്കേറുന്ന പക്ഷികളുടെ കാഷ്ടം പാർക്ക് ചെയ്തിരിക്കുന്ന ടാക്സികളിൽ വീഴുന്നു എന്നതായിരുന്നു മുഖ്യ പരാതി. എന്നാൽ, പ്രളയം കഴിഞ്ഞെങ്കിലും പെെട്ടന്ന് വർധിച്ച ചൂടിൽ ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തണലേകിയിരുന്നു ഇൗ മരങ്ങൾ. നേരേത്ത മരങ്ങൾ മുറിക്കാൻ ആലോചന ഉണ്ടായിരുന്നെങ്കിലും പ്രകൃതിസ്നേഹികളുടെ എതിർപ്പിനെത്തുടർന്ന് നടന്നിരുന്നില്ല. അതേസമയം, ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റിയോട് ആലോചിക്കാതെയാണ് നടപടി. ഇതിൽ ഇവർ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story