Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകളിയും ചിരിയുമായി...

കളിയും ചിരിയുമായി അംഗൻവാടി കുട്ടികള്‍ക്കൊപ്പം കലക്ടര്‍

text_fields
bookmark_border
പത്തനംതിട്ട: ബാര്‍ബിയും സ്‌പൈഡര്‍മാനും ഛോട്ടാഭീമുമൊക്കെ കുഞ്ഞിക്കൈകളിലേക്ക് കിട്ടിയപ്പോള്‍ അഞ്ചു വയസ്സുകാരി അമ്മുവി​െൻറ കണ്ണുകളില്‍ കൗതുകത്തി​െൻറ തിളക്കം. കലക്ടര്‍ പി.ബി. നൂഹി​െൻറ നേതൃത്വത്തിലാണ് പ്രളയബാധിതമായ അംഗൻവാടികളിലെ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്തത്. പദവിയുടെ തലക്കനം ഒട്ടുമില്ലാതെ കുട്ടികളുടെ കൂട്ടത്തിലൊരാളായി കലക്ടറും കൂടിയപ്പോള്‍ അത് കണ്ടുനിന്നവരുടെയും കണ്ണുകള്‍ നനച്ചു. പ്രളയശേഷം അംഗൻവാടികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് തിരികെയെത്തിയ കുട്ടികള്‍ക്ക് പ്രളയം ഇന്നും പേടിസ്വപ്‌നമാണ്. പ്രളയം കുട്ടികള്‍ക്ക് മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കിയാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചതെന്നും കുഞ്ഞുമനസ്സുകളില്‍ പ്രളയമുണ്ടാക്കിയ ആഘാതം കുറക്കാനാണ് കളിയും ചിരിയുമായി അവര്‍ക്കൊപ്പം കൂടുന്നതെന്നും കലക്ടര്‍ പറഞ്ഞു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കളിപ്പാട്ടങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ജില്ലയിലെ 162ഓളം അംഗൻവാടികളിലായി 2500ഓളം കുട്ടികളാണ് പഠിക്കുന്നത്. മൂന്ന് അംഗൻവാടികളിലെ കുട്ടികള്‍ക്കാണ് കലക്ടര്‍ കളിപ്പാട്ടങ്ങള്‍ നേരിട്ട് വിതരണം ചെയ്തത്. പദ്ധതിയുടെ ഭാഗമായി എല്‍.പി, യു.പി സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മാനസികോല്ലാസം നല്‍കുന്ന പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. കിണര്‍ ജല പരിശുദ്ധി പരിശോധിക്കാന്‍ നാഷനല്‍ സര്‍വിസ് സ്‌കീം വളൻറിയര്‍മാര്‍ പത്തനംതിട്ട: തിരുവല്ല നഗരസഭയിലെ പ്രളയബാധിത മേഖലകളിലെ കിണര്‍ ജല പരിശുദ്ധി നിര്‍ണയിക്കാന്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം നാഷനല്‍ സര്‍വിസ് സ്‌കീം വളൻറിയര്‍മാര്‍. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഹരിതകേരളം മിഷന്‍, വിദൂര നിയന്ത്രണ പരിസ്ഥിതി കേന്ദ്രം എന്നിവരുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. പ്രളയത്തില്‍ മുങ്ങിപ്പോയതും എന്നാല്‍, പിന്നീട് ശുചിയാക്കി ക്ലോറിനേഷന്‍ നടത്തിയതുമായ 170 കിണറുകളില്‍നിന്ന് വളൻറിയര്‍മാര്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം ജലം ശേഖരിച്ച് പരിശോധനക്ക് കൈമാറി. തിരുവല്ല മുനിസിപ്പാലിറ്റിയിലെ 2,3 ,17 ,18, 21, 29, 30, 31 വാര്‍ഡുകളിലെ കിണറുകളാണ് പരിശോധനക്കായി വിധേയമാക്കിയത്. പരിശോധനഫലത്തിന് അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. തിരുമൂലപുരം ഇരുെവള്ളിപ്ര സ​െൻറ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷനല്‍ സര്‍വിസ് സ്‌കീം വളൻറിയര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story