ജില്ലയിലെ പച്ചക്കറികള്‍ പ്രത്യേക ബ്രാന്‍ഡ്​ പദവിയിലേക്ക്​

05:47 AM
12/07/2018
പത്തനംതിട്ട: ജില്ലയില്‍ ഇനി ജൈവ സര്‍ട്ടിഫിക്കറ്റ് നേടിയ കേരള ഓര്‍ഗാനിക് ബ്രാന്‍ഡ് പച്ചക്കറികൾ. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് ജില്ലയില്‍ പച്ചക്കറി വികസനത്തിനായി നടത്തുന്ന പദ്ധതി പ്രകാരമാണ് ജില്ലയിലെ പച്ചക്കറികള്‍ ബ്രാന്‍ഡാകുന്നത്. നല്ല കൃഷിമുറകള്‍ എന്ന പദ്ധതി പ്രകാരം പച്ചക്കറി വിത്തുകളുെടയും തൈകളുെടയും വിതരണം കൂടാതെ കൃഷിരീതികളും വിളവെടുപ്പുംകൂടി കൃഷി വകുപ്പി​െൻറ നേതൃത്വത്തിലാക്കി. പദ്ധതി പ്രകാരം മുന്‍കാലങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തിരുന്നതും ഇപ്പോള്‍ അന്യംനിന്നുപോയതുമായ പരമ്പരാഗത വിത്തുകളുടെ കൃഷിക്കാണ് പ്രാധാന്യം നല്‍കുന്നത്. ജൈവവളങ്ങളും ജൈവകീടനാശിനികളും ഉപയോഗിച്ച് പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയില്‍ കൃഷിയെ പരിപോഷിപ്പിച്ച് ജില്ലയില്‍ പൂര്‍ണമായും ജൈവരീതി അവലംബിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആദ്യഘട്ടമെന്ന നിലയില്‍ വിത്തുകള്‍ നട്ട് കൃഷി ആരംഭിച്ചു. ഇതിനായി 25 ഹെക്ടറുള്ള ഒരു ക്ലസ്റ്റര്‍ രൂപവത്കരിച്ച് പദ്ധതിയിലുള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ജൈവവളങ്ങളും ജൈവകീടനാശിനികളും നല്‍കി. ഇവിടെ രാസവളങ്ങളുടെ പ്രയോഗമില്ലാതെ കൃഷി ചെയ്യുന്ന ജൈവ സര്‍ട്ടിഫിക്കറ്റ് നേടിയ കേരള ഓര്‍ഗാനിക് ബ്രാന്‍ഡ് പച്ചക്കറികള്‍ കര്‍ഷകര്‍ക്ക് വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. സ്വന്തമായോ ഗ്രൂപ്പായോ കൃഷി ചെയ്യാനാകും. സ്വന്തമായി കൃഷി ചെയ്യുന്നവർക്ക് ഒരാള്‍ക്ക് കുറഞ്ഞത് 20 സ​െൻറ് സ്ഥലമെങ്കിലുമുണ്ടാകണം. ഗ്രൂപ്പായി ചെയ്യുകയാണെങ്കില്‍ ഒരു ഗ്രൂപ്പില്‍ അഞ്ച് അംഗങ്ങളും ഒരു ഏക്കറുമാണ് ഉണ്ടായിരിക്കേണ്ടത്. ഈ രീതിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ അവരുടെ കൃഷിയിടത്തിലെ ദൈനംദിന പ്രവൃത്തികള്‍ രേഖപ്പെടുത്താൻ ഫീല്‍ഡ് ഡയറിയും ഉണ്ട്. ഈ ഡയറിയില്‍ രേഖപ്പെടുത്തുന്ന കാര്യങ്ങള്‍ അനുസരിച്ചാണ് കര്‍ഷകന് സര്‍ട്ടിഫിക്കറ്റ് നല്‍കണോയെന്ന് തീരുമാനിക്കുക. കൃത്യമായ ഇടവേളകളില്‍ കൃഷി ഉദ്യോഗസ്ഥര്‍ കൃഷിയിടം സന്ദര്‍ശിച്ച് ജൈവകൃഷിരീതിമുറ പ്രകാരമാണോ കൃഷി ചെയ്ത് വരുന്നതെന്ന് പരിശോധിക്കുകയും അത് അനുസരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. ഇങ്ങനെ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളുടെ വിപണനത്തിനായി ഇക്കോഷോപ്പുകള്‍ കൃഷി വകുപ്പ് നല്‍കും. ജില്ലയില്‍ ഇതുവരെ 11 ഇക്കോഷോപ്പാണുള്ളത്. അടുത്ത സാമ്പത്തിക വര്‍ഷം രണ്ട് പുതിയ ഇക്കോഷോപ്പുകള്‍ തുടങ്ങാനും തീരുമാനമുണ്ട്. വിദ്യാഭ്യാസ സെമിനാറും അനുമോദനവും പന്തളം: മങ്ങാരം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തി​െൻറ പ്രാധാന്യം എന്ന വിഷയത്തിൽ സെമിനാർ നടന്നു. പന്തളം നഗരസഭ കൗൺസിലർ എ. ഷാ കോടാലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് വി. സുശീലൻ അധ്യക്ഷത വഹിച്ചു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം വിനോദ് മുളമ്പുഴ വിഷയം അവതരിപ്പിച്ചു. പന്തളം മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രത്നമണി സുരേന്ദ്രൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കെ.എച്ച്. ഷിജു, കെ.ഡി. ശശിധരൻ, ജി. ബാലസുബ്രമണ്യം, എസ്.എം. സുലൈമാൻ, ആർദ്ര സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Loading...
COMMENTS