കോന്നി പെൺകുട്ടികളുടെ ദുരൂഹമരണം; ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിൽ

05:47 AM
12/07/2018
കോന്നി: മൂന്നുവർഷം മുമ്പ് കാണാതായി റെയിൽപളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോന്നി പെൺകുട്ടികളുടെ ദുരൂഹമരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിൽ. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോർജ് ചെറിയാനാണ് അന്വേഷണച്ചുമതല. പെൺകുട്ടികളുടെ ദുരൂഹമരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ സംബന്ധിച്ചും മറ്റുമുള്ള അന്വേഷണ റിപ്പോർട്ട് ഉടൻ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറും. 2015 ജൂലൈ ഒമ്പതാം തീയതിയാണ് കേസിനാസ്പദമായ സംഭവം. കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനികളായ കോന്നി ഐരവൺ തിരുമല വീട്ടിൽ രാമചന്ദ്ര​െൻറ മകൾ ആതിര ആർ. നായർ (17), തെങ്ങുംകാവ് പൂത്തൻപറമ്പിൽ സുജാതയുടെ മകൾ എസ്. രാജി (16), തോപ്പിൽ ലക്ഷംവീട്ടിൽ കെ. സുരേഷി​െൻറ മകൾ ആര്യ കെ. സുരേഷ് എന്നിവരെയാണ് കാണാതായത്. രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്ക് പോയ കുട്ടികളെ കാണാതാവുകയായിരുന്നു. ഉച്ചഭക്ഷണത്തിന് എത്താതിരുന്ന രാജിയെ അന്വേഷിച്ച് മാതാവ് സ്കൂളിൽ എത്തിയപ്പോഴാണ് മൂന്നുപേരും സ്കൂളിൽ എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്. ഉടൻ പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചത് രാത്രി വൈകിയാണ്. അഞ്ചാം ദിവസം പുലർച്ച രണ്ടു കുട്ടികളെ മരിച്ച നിലയിയും ഒരുകുട്ടിയെ അതിഗുരതരാവസ്ഥയിലും പാലക്കാട്ട് കണ്ടെത്തി. മങ്കര-ലക്കിടി റെയിൽവേ സ്റ്റേഷനുകളുടെ ഇടയിൽ പേരൂർ പുക്കാട്ടുകുന്ന് ഭാഗത്ത് ആതിരയുടെയും രാജിയുടെയും മൃതദേഹവും ആര്യയെ അതിഗുരുതരവസ്ഥയിലും കണ്ടെത്തുകയായിരുന്നു. പിന്നീട് ഒന്നര ആഴ്ച പിന്നിട്ടപ്പോൾ ആര്യയും മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ട്രെയിനിൽനിന്ന് ചാടിയപ്പോൾ മൂന്നു കുട്ടികളുടെയും തലക്കും ശരീരത്തിനും ഏറ്റ ഗുരുതര മുറിവുകളാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. കുട്ടികളെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണത്തിൽ സഹപാഠികൾ, അധ്യാപകർ, മറ്റുള്ളവർ എന്നിവരിൽനിന്ന് മൊഴികളും പൊലീസ് രേഖപ്പെടുത്തി. ആര്യ ഉപയോഗിച്ചിരുന്ന ടാബ് കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള പ്രധാന അന്വേഷണം. ഇതിൽനിന്ന് അന്വേഷണത്തി​െൻറ മൂന്നാം ഘട്ടത്തിൽ പ്രധാന വിവരങ്ങൾ ലഭിച്ചിരുന്നു. ഇതെല്ലാം ക്രോഡീകരിച്ചായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. മനോജ് പുളിവേലിൽ
Loading...
COMMENTS