പദ്ധതി തുക വിനിയോഗത്തില്‍ ജില്ല ഒന്നാം സ്ഥാനത്ത്

05:44 AM
12/07/2018
പത്തനംതിട്ട: തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിതുക വിനിയോഗത്തില്‍ ജില്ലക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പുതിയ സാമ്പത്തിക വര്‍ഷത്തി​െൻറ മൂന്നുമാസം പിന്നിടുമ്പോഴാണ് ജില്ല ഒന്നാം സ്ഥാനത്തെത്തിയത്. തുക വിനിയോഗം കൂടുതലുള്ള 11 പഞ്ചായത്തുകളുടെയും മൂന്ന് നഗരസഭകളുടെയും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ജില്ലക്ക് അഭിമാനാര്‍ഹമായ നേട്ടം നല്‍കിയത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ തുക വിനിയോഗ പുരോഗതി വിലയിരുത്താൻ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അഭിനന്ദിച്ചത്. നെടുമ്പ്രം, തുമ്പമൺ, മലയാലപ്പുഴ, വെച്ചൂച്ചിറ, മെഴുവേലി, കുന്നന്താനം, ചെന്നീര്‍ക്കര, പുറമറ്റം, പന്തളം-തെക്കേക്കര, കല്ലൂപ്പാറ, ഏഴംകുളം എന്നീ പഞ്ചായത്തുകളാണ് തുക വിനിയോഗത്തില്‍ 20 ശതമാനത്തിലധികം പുരോഗതി കൈവരിച്ചത്. നഗരസഭകളില്‍ പന്തളം, പത്തനംതിട്ട, തിരുവല്ല എന്നിവ 20 ശതമാനത്തിലധികം തുക ചെലവഴിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളില്‍ മല്ലപ്പള്ളിയും പറക്കോടും 20 ശതമാനത്തിലധികം തുക ചെലവഴിച്ചു. വെള്ളിയാഴ്ച തദ്ദേശഭരണ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവല്ലയില്‍ ജില്ലയിലെ പദ്ധതി തുക വിനിയോഗം സംബന്ധിച്ച് നടക്കുന്ന അവലോകന യോഗത്തില്‍ തുക വിനിയോഗത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച തദ്ദേശഭരണ സ്ഥാപനങ്ങളെ അനുമോദിക്കും. തുക വിനിയോഗത്തില്‍ പിന്നിലുള്ള പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ തുക വിനിയോഗം വര്‍ധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. മോശം പ്രവര്‍ത്തനം കാഴ്ചെവക്കുന്ന സെക്രട്ടറിമാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ തുക വിനിയോഗത്തില്‍ ഏറ്റവും പിന്നിലുള്ളത് ഇലന്തൂര്‍, ഏറത്ത്, നാരങ്ങാനം, മല്ലപ്പുഴശേരി, സീതത്തോട്, ചെറുകോല്‍, ആറന്മുള, തോട്ടപ്പുഴശേരി, ഓമല്ലൂര്‍, കലഞ്ഞൂര്‍, മൈലപ്ര എന്നീ പഞ്ചായത്തുകളാണ്. ജൂലൈ 11 വരെയുള്ള തുക വിനിയോഗം ജില്ല പഞ്ചായത്ത്- 12.99 ശതമാനം. ഗ്രാമപഞ്ചായത്തുകൾ: നെടുമ്പ്രം- 29.04, തുമ്പമൺ- 26.52, മലയാലപ്പുഴ- 25.64, വെച്ചൂച്ചിറ- 24.31, മെഴുവേലി- 22.60, കുന്നന്താനം- 21.79, ചെന്നീര്‍ക്കര- 21.18, പുറമറ്റം- 20.96, പന്തളം-തെക്കേക്കര- 20.81, കല്ലൂപ്പാറ- 20.33, ഏഴംകുളം- 20.14, നാറാണംമൂഴി- 19.63, വടശേരിക്കര- 17.92, കുറ്റൂര്‍- 17.22, റാന്നി- 17.22, കടപ്ര- 16.14, കടമ്പനാട്- 15.87, പള്ളിക്കല്‍- 15.61, പ്രമാടം- 15.57, കോയിപ്രം- 15.48, വള്ളിക്കോട്- 15.33, മല്ലപ്പള്ളി-15.27, അയിരൂര്‍- 15.16, ആനിക്കാട്- 15.08, കവിയൂര്‍- 14.42, കോന്നി- 14.25, കൊടുമണ്‍- 13.70, ഇരവിപേരൂര്‍- 13.53, ഏനാദിമംഗലം- 12.97, റാന്നി-അങ്ങാടി- 12.73, ചിറ്റാര്‍- 12.54, അരുവാപ്പുലം- 12.52, കോഴഞ്ചേരി- 12.34, കുളനട- 12.18, റാന്നി-പെരുനാട്- 12.04, റാന്നി-പഴവങ്ങാടി- 11.96, പെരിങ്ങര- 11.94, കൊറ്റനാട്-11.89, എഴുമറ്റൂര്‍- 11.56, കലഞ്ഞൂര്‍- 11.39, മൈലപ്ര- 11.53, നിരണം- 11.13, ഓമല്ലൂര്‍- 10.97, തണ്ണിത്തോട്- 10.69, തോട്ടപ്പുഴശേരി- 10.15, ആറന്മുള- 9.86, കോട്ടാങ്ങല്‍- 9.23, ചെറുകോല്‍- 9.18, സീതത്തോട്- 9.04, മല്ലപ്പുഴശേരി- 6.79, നാരങ്ങാനം- 6.33, ഏറത്ത്- 5.74, ഇലന്തൂര്‍- 5.54. ഗ്രാമപഞ്ചായത്തുകളുടെ ആകെയുള്ള തുകവിനിയോഗം 14.31 ശതമാനമാണ്. ബ്ലോക്ക് പഞ്ചായത്തുകൾ: മല്ലപ്പള്ളി- 23.33, പറക്കോട്- 23.18, കോയിപ്രം- 12.73, പന്തളം- 11.42, പുളിക്കീഴ്- 11.06, റാന്നി- 8.12, ഇലന്തൂര്‍- 6.38, കോന്നി- 12.56. ബ്ലോക്ക് പഞ്ചായത്തുകളുടെ തുകവിനിയോഗം 12.56 ശതമാനമാണ്. നഗരസഭകൾ: പന്തളം- 25.77, പത്തനംതിട്ട- 23.53, തിരുവല്ല- 22.69, അടൂർ- 17.31. നഗരസഭകളുടെ തുകവിനിയോഗം 22.27 ശതമാനമാണ്.
Loading...
COMMENTS