ബി.ജെ.പി മാർച്ചും ധർണയും നടത്തി

06:35 AM
10/08/2018
അടൂർ: ജോലി വാഗ്ദാനം ചെയ്ത് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ നടത്തിയ തട്ടിപ്പും ഇതിന് കൂട്ടുനിന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ബി.ജെ.പി ജില്ല പ്രസിഡൻറ് അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. ബി.ജെ.പി അടൂർ നിയോജകമണ്ഡലം പ്രസിഡൻറ് കൊടുമൺ ആർ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ സി. ശരത്, അനിൽ നെടുമ്പള്ളി, സംസ്ഥാന സമിതി അംഗം ടി.ആർ. അജിത്കുമാർ, ജില്ല സെക്രട്ടറി എം.ജി. കൃഷ്ണകുമാർ, രൂപേഷ് അടൂർ, രാജേഷ് തെങ്ങമം, രാജമ്മ ടീച്ചർ, ഏഴംകുളം പഞ്ചായത്ത് അംഗം എസ്. ഷീജ, രവീന്ദ്രൻ മാങ്കൂട്ടം എന്നിവർ സംസാരിച്ചു. ബി.ജെ.പി ഓഫിസിൽനിന്ന് തുടങ്ങിയ പ്രകടനം ഡിവൈ.എസ്.പി ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ ഉപരോധ സമരം നടത്തി. ക്വിറ്റിന്ത്യദിനം ആചരിച്ചു അടൂർ: പഴകുളം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യദിനം ആചരിച്ചു. അനുസ്മരണ യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കമറുദ്ദീൻ മുണ്ടുതറയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അബു എബ്രഹാം അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് മോനിമാവിള, സെക്രട്ടറി റോസമ്മ സെബാസ്റ്റ്യൻ, ജോഗീന്ദ൪, എം.ഡി. വ൪ഗീസ് സിജു, മാഹീൻ, ആൽബിൻ, സനോ, ജെറിൻ എന്നിവ൪ നേതൃത്വം നൽകി. പരിപാടികൾ ഇന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്: ജില്ല ഫെൻസിങ് ചാമ്പ്യൻഷിപ് -രാവിലെ 10.00 അടൂർ തുവയൂർ ബോധിഗ്രാം: നവമാധ്യമ ശിൽപശാല -രാവിലെ 10.00 തുമ്പമൺ സ​െൻറ് ജോൺസ് കോളജ്: ദേശീയ വിരവിമുക്തദിനം, ജില്ലതല ഉദ്ഘാടനം -ഉച്ച. 1.00
Loading...
COMMENTS