റാന്നി വീണ്ടും വെള്ളപ്പൊക്ക ദുരിതത്തിൽ

06:20 AM
10/08/2018
റാന്നി: ഒരു മാസത്തിനിടെ ഉണ്ടായ മൂന്നാമത്തെ വെള്ളപ്പൊക്കത്തിൽ വലഞ്ഞ് റാന്നി നിവാസികൾ. രണ്ട് കോസ്വേയിലും വെള്ളം കയറി അരയാഞ്ഞിലിമണ്ണ്, കുരുമ്പന്‍മൂഴി നിവാസികള്‍ ഒറ്റപ്പെടുന്നത് ഇത്തവണ നാലാംവട്ടം. മൂഴിയാര്‍, ആനത്തോട് തടയണകള്‍ തുറന്നതും രണ്ടുദിവസമായി പെയ്യുന്ന മഴയും തീരവാസികളെയും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും ബുദ്ധിമുട്ടിലാക്കി. പമ്പാനദി കലങ്ങി മറിഞ്ഞ് ഇരുകരമുട്ടി അപകടകരമായി ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. മൂഴിയാര്‍ അണക്കെട്ടി​െൻറ ഷട്ടറുകള്‍ തുറന്നതാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനു കാരണം. ഒപ്പം കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ രാത്രി മുഴുവന്‍ തോരാതെ പെയ്ത മഴയും. പേട്ട ഉപാസനക്കടവില്‍ റോഡില്‍ വെള്ളം കയറി. ഒരാഴ്ച മുമ്പുണ്ടായ വെള്ളപ്പൊക്കത്തില്‍ മാറിത്താമസിച്ചവര്‍ സ്വന്തം വീടുകളില്‍ തിരിച്ചെത്തിയപ്പോഴാണ് വീണ്ടും വെള്ളം കയറിയത്. ഇതോടെ സുരക്ഷിത താവളം തേടിയലയേണ്ട ഗതികേടിലാണ് ഇവര്‍. കൈപ്പുഴ മട്ടേൽ പൊന്നച്ചൻ, പ്രിൻസി തോമസ്, സുനില ബീഗം, സീനത്ത് ബീഗം, ലീലാമ്മ തോമസ്, എസ്.ബി. വിജയൻ പിള്ള എന്നിവരുടെ വീടുകളിൽ വെള്ളം കയറി. ഇത്തവണ ആറു തവണ വീട് മാറി ഷെഡ് കെട്ടിതാമസിക്കേണ്ടി വന്നതായി ഇവര്‍ പറഞ്ഞു. വൃത്തിഹീനമായ സ്ഥലത്താണ് ഇപ്പോള്‍ താൽക്കാലിക ഷെഡ് കെട്ടി താമസിക്കുന്നത്. സർക്കാറി​െൻറ ഭാഗത്തുനിന്ന് സഹായം ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. സന്നദ്ധ സംഘടനകളും തിരിഞ്ഞു നോക്കുന്നില്ല. പണിയില്ല, പട്ടിണിയും പരിവട്ടവും. എല്ലാ വർഷവും അനുഭവിക്കുന്ന ദുരിതത്തിന് ഇത്തവണ രൂക്ഷത വർധിച്ചു. നദിയില്‍നിന്നുള്ള വെള്ളം കയറി മാമുക്കിലെ കുട്ടിവനം മുങ്ങി. പമ്പാനദിയുടെ ഇരുകരയിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്താല്‍ മുങ്ങി. തെക്കേപ്പുറം, മാരംതോട്ടം, വരവൂര്‍, കാലായിൽപടി, പുതമണ്‍, കിളിയാനിക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലെ പാടവും കൃഷിയിടങ്ങളും വെള്ളത്തിലായി. ഓണവിപണി ലക്ഷ്യമിട്ടുള്ള കൃഷി നശിച്ചു. ബി.ടെക് സ്പോട്ട് അഡ്മിഷൻ അടൂർ: ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്േട്രാണിക്സ് എൻജിനീയറിങ്, ഇലക്േട്രാണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള എൻട്രൻസ് കമീഷണറുടെ റാങ്ക് ലിസ്റ്റിലോ പുതുതായി പ്രസിദ്ധീകരിച്ച സപ്ലിമ​െൻററി റാങ്ക് ലിസ്റ്റിലോ ഉൾപ്പെട്ടവരായിരിക്കണം അപേക്ഷകർ. താൽപര്യമുള്ള വിദ്യാർഥികൾ കോളജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04734 231995, 230640.
Loading...
COMMENTS