മൂഴിയാർ, മണിയാർ ഡാമുകളും തുറന്നു

06:03 AM
10/08/2018
ചിറ്റാർ: കനത്ത മഴ മൂലം ജലനിരപ്പ് ഉയരുന്നതിനാൽ മൂഴിയാർ, മണിയാർ ഡാമുകളിലെ ഷട്ടറുകൾ ഉയർത്തി. മൂഴിയാർ ഡാമി​െൻറ രണ്ടാം നമ്പർ ഷട്ടർ 20 സ​െൻറീമീറ്ററാണ് ഉയർത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനാണ് ഷട്ടർ ഉയർത്തിയത്. കക്കട്ടാറിലെ ജലനിരപ്പ് ഉയർന്നതിനാൽ മണിയാർ ഡാമി​െൻറ അഞ്ച് ഷട്ടറിൽ മൂന്നെണ്ണം വ്യാഴാഴ്ച രാവിലെ തുറന്നു. ഒന്നാം നമ്പറും രണ്ടാം നമ്പറും അഞ്ചാം നമ്പറും ഷട്ടർ 100 സ​െൻറീമീറ്ററാണ് ഉയർത്തിയത്. വെള്ളം ഒഴുകി പെരുനാട് പൂവത്തുംമൂട്ടിൽ എത്തി പമ്പാ നദിയിൽ സംഗമിക്കും. നദികളിൽ ജലനിരപ്പ് ഉയർന്നതിനാൽ ജലവൈദ്യുതി പദ്ധതികളിൽ പൂർണതോതിൽ വൈദ്യുതി ഉൽപാദിപ്പിക്കുകയാണ്.
Loading...
COMMENTS