പമ്പയിൽ ജലനിരപ്പ്​ ക്രമാതീതമായി ഉയർന്നേക്കും

05:53 AM
10/08/2018
പത്തനംതിട്ട: ആനത്തോടിന് പിന്നാലെ പമ്പ, മൂഴിയാർ, മണിയാർ ഡാമുകളും തുറന്നത് പമ്പയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണമായേക്കും. പമ്പയുടെ തീരപ്രദേശങ്ങളിലും കുട്ടനാട്ടിലും വെള്ളപ്പൊക്കത്തിന് സാധ്യത. വ്യാഴാഴ്ച 11.50ഒാടെയാണ് ആനത്തോട് ഡാമി​െൻറ രണ്ട് ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കാൻ തുടങ്ങിയത്. രണ്ടു മണിക്കൂറിനകം ശബരിമല പമ്പ ത്രിവേണിയിൽ ജലനിരപ്പ് ഉയർന്നു. വെള്ളിയാഴ്ച ഉച്ചയോടെ വെള്ളം അപ്പർ കുട്ടനാടൻ മേഖലയിലെത്തും. ഒരാഴ്ചയായി മഴയിൽ നേരിയ കുറവ് വന്നതോടെ അപ്പർ കുട്ടനാട്ടിൽ വെള്ളം ഇറങ്ങി തുടങ്ങിയിരുന്നു. ജനങ്ങൾ ആശ്വാസം കൊള്ളുന്നതിനിടെയാണ് മഴക്കൊപ്പം ഡാമുകളും തുറന്നുവിടുന്ന സ്ഥിതി ഉണ്ടായിരിക്കുന്നത്. മഴ ശക്തമായതോടെ വ്യാഴാഴ്ച മുതൽ അപ്പർ കുട്ടനാട്ടിൽ വീണ്ടും വെള്ളം ഉയർന്നു തുടങ്ങിയിരുന്നു. അതിനു പിന്നാലെയാണ് ഡാമുകളിൽനിന്നുകൂടിയുള്ള വെള്ളം എത്തുന്നത്. പമ്പ ഡാമി​െൻറ ഷട്ടറുകള്‍ ഏതുസമയവും ഉയര്‍ത്തി അധികജലം പമ്പയിലേക്ക് ഒഴുക്കിവിടും. പദ്ധതിപ്രദേശത്തുള്ള മഴയുടെയും നീരൊഴുക്കി​െൻറയും അടിസ്ഥാനത്തില്‍ 100 ക്യു.മെക്‌സ് എന്ന തോതില്‍ ജലം ഒഴുക്കിവിടാനാണ് അധികൃതരുടെ നീക്കം. ഇതുമൂലം പമ്പയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. പമ്പാ ഡാമി​െൻറ താഴെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും പമ്പാ നദിയുടെ ഇരുകരയിലുള്ളവരും ശബരിമല തീര്‍ഥാടകരും അതിജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ അറിയിച്ചു. തിരുവല്ല താലൂക്ക് ആശങ്കയിൽ * അപ്പർ കുട്ടനാട്ടിൽ കൂടുതൽ ദുരിതങ്ങൾക്ക് സാധ്യത തിരുവല്ല: ആനത്തോട് ഡാമി​െൻറ ഷട്ടറുകൾ തുറന്നതോടെ പമ്പ നദിയിൽ ജലനിരപ്പ് ഉയർന്നത് തിരുവല്ല താലൂക്കിനെയാകെ ആശങ്കയിലാഴ്ത്തുന്നു. അപ്പർ കുട്ടനാട്ടിലാണ് കൂടുതൽ ദുരിതത്തിന് സാധ്യത. ആദി പമ്പയുടെ കൈവഴിയായ വരട്ടാറിലൂടെയാവും വെള്ളം പടിഞ്ഞാറൻ മേഖലയിലേക്ക് പ്രധാനമായി എത്തുക. വരുന്ന രണ്ട് ദിവസം മഴ ശക്തമാവുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ പമ്പാനദി കടന്നുവരുന്ന കുറ്റൂർ, കടപ്ര പഞ്ചായത്തുകളിലാണ് പ്രധാനമായും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നത്. ഏറെ വിസ്തൃതമായാണ് ഈ ഭാഗങ്ങളിൽ നദിയുടെ ഒഴുക്ക്. വൻതോതിൽ വെള്ളം തള്ളിക്കയറിയാൽ മാത്രമേ വലിയ വെള്ളപ്പൊക്കത്തിന് വഴിതെളിക്കൂ എന്നാണ് കരുതുന്നത്. പമ്പ-മണിമല നദികളുടെ പ്രധാന സംഗമസ്ഥാനമായ കടപ്ര പഞ്ചായത്തിലെ കീച്ചേരി വാൽക്കടവിൽനിന്ന് ആരംഭിക്കുന്ന കോലറയാറിലൂടെ ഒഴുകിയെത്തിയാൽ നിരണം പഞ്ചായത്തി​െൻറ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങാൻ സാധ്യതയുണ്ട്. പമ്പ-മണിമല നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന കദളിമംഗലത്ത് ആറ്, മണിപ്പുഴത്തോട്, ചാത്തങ്കരി തോട് എന്നിവ വഴി വരുന്ന വെള്ളം കുറ്റൂർ, പെരിങ്ങര പഞ്ചായത്തുകൾക്കും ഭീഷണിയായേക്കാം. പമ്പ-മണിമല നദികൾ കരകവിഞ്ഞ് പ്രധാന കൈവഴികൾ നിറഞ്ഞൊഴുകുന്ന സാഹചര്യമുണ്ടായാൽ മാത്രമേ കനത്ത വെള്ളപ്പൊക്കം മേഖലയിൽ അനുഭവപ്പെടൂ എന്നാണ് വിലയിരുത്തൽ. ഡാമുകൾ തുറന്നുവിടുന്ന സാഹചര്യത്തിൽ താലൂക്കിലെ മുഴുവൻ വില്ലേജ് ഓഫിസർമാർക്കും ജാഗ്രത നിർദേശം നൽകിയതായി തഹസിൽദാർ ശോഭന ചന്ദ്രൻ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തനമാരംഭിച്ചു. സഹായം ആവശ്യമുള്ളവർ 046926013 03, 9947386906 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ആനന്ദപള്ളി ഒാർത്തഡോക്സ് പള്ളിയിൽ മോഷണം അടൂർ: ആനന്ദപള്ളി ജങ്ഷന് കിഴക്കുള്ള സ​െൻറ് മേരീസ് ഒാർത്തഡോക്സ് പള്ളിയിൽ മോഷണം. പള്ളിയുടെ തെക്കുഭാഗത്തെ വാതിലി​െൻറ ഗ്രില്ലി​െൻറ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. വാതിൽ അകത്തുനിന്ന് പൂട്ടിയശഷം പള്ളിയിൽ സൂക്ഷിച്ചിരുന്ന മൂന്ന് കാണിക്കവഞ്ചിയിലെ പണവും ഏഴ് കവർ വെളിച്ചെണ്ണയും അപഹരിച്ചു. മദ്ബഹയിലെ അലമാര കുത്തിത്തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന വീഞ്ഞെടുത്ത് പകുതി മദ്ബഹയിൽ കമഴ്ത്തി. മറ്റൊരുകുപ്പി വീഞ്ഞ് കുടിച്ചശേഷം കാൽഭാഗം വടക്കുഭാഗത്തെ വാതിൽപടിയിൽ െവച്ച നിലയിൽ കണ്ടെത്തി. അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ വലിച്ചുവാരി ഇട്ട നിലയിലാണ്. മറ്റൊരുവാതിൽ തുറന്ന് മോഷണമുതലുമായി കടക്കുകയായിരുന്നു. പള്ളി വികാരിയും ഇടവക ഭാരവാഹികളും അറിയിച്ചതിനെ തുടർന്ന് അടൂർ സി.െഎ ജി. മനോജ് കുമാറി​െൻറ നേതൃത്വത്തിൽ പൊലീസ് എത്തി.
Loading...
COMMENTS