കർക്കടക വാവുബലിക്കായി ജില്ലയിലെ സ്​നാനഘട്ടങ്ങൾ ഒരുങ്ങി

05:53 AM
10/08/2018
പത്തനംതിട്ട: പിതൃതർപ്പണത്തിനായി ജില്ലയിലെ സ്നാനഘട്ടങ്ങൾ ഒരുങ്ങി. ശനിയാഴ്ച പുലർച്ച ചടങ്ങുകൾ ആരംഭിക്കും. ജില്ലയിലെ പമ്പ, അച്ചൻകോവിൽ, മണിമല, കക്കാട്ടാർ, കല്ലടയാർ നദികളിലെ സ്നാനഘട്ടങ്ങളിലാണ് പ്രധാനമായും പിതൃതർപ്പണം നടക്കുന്നത്. വലഞ്ചുഴി ദേവീക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ച അഞ്ചിന് പിതൃതർപ്പണം തുടങ്ങും. 500 പേർക്ക് ഒരേസമയം ബലിയിടാൻ സൗകര്യമുണ്ട്. ജ്യോതിഷമഠം എസ്. നാരായണൻ, ജി. ഗണപതി അയ്യർ എന്നിവർ കാർമികത്വം വഹിക്കും. വള്ളിക്കോട് തൃപ്പാറ മഹാദേവർക്ഷേത്രത്തിൽ പുലർച്ച 4.30ന് ചടങ്ങ് ആരംഭിക്കും. ഇവിടെ ആയിരത്തോളം പേർക്ക് ബലിയിടാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്്. ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവിലും സത്രക്കടവിലും ബലിതർപ്പണം നടക്കും. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ ശനിയാഴ്ച പുലർച്ച അഞ്ചു മുതൽ പിതൃതർപ്പണം ആരംഭിക്കും. മണ്ണടി ദേവീക്ഷേത്ര സംരക്ഷണ സമിതി നേതൃത്വത്തിൽ കാമ്പിത്താൻ കടവിൽ രാവിലെ അഞ്ചിന് ചടങ്ങ് ആരംഭിക്കും. തിരുവല്ല വളഞ്ഞവട്ടം കീച്ചേരിവാൽ കടവിലും പിതൃതർപ്പണത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വെട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ പുലർച്ച നാല് മുതൽ കർമങ്ങൾ ആരംഭിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും ബലിയിടാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തുമ്പമൺ വടക്കുംനാഥ ക്ഷേത്രക്കടവിൽ പുലർച്ച നാല് മുതൽ വാവുബലി തർപ്പണം നടക്കും. പന്തളം: കൈപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രക്കടവിൽ ശനിയാഴ്ച പുലർച്ച 4.30 മുതൽ ബലിതർപ്പണം നടക്കും. ക്ഷേത്രത്തിൽ പിതൃപൂജ, തിലഹോമം എന്നിവ നടത്താൻ സൗകര്യം ഉണ്ടായിരിക്കും. കുടശ്ശനാട് തിരമണിമംഗലം മഹാദേവർ, മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ക്ഷേത്ര ഉപദേശക സമിതി നേതൃത്വത്തിൽ വാവുബലി തർപ്പണവും പിതൃപൂജയും നടക്കും. ക്ഷേത്രത്തിനു സമീപമുള്ള കരിങ്ങാലി കരതല തീർഥ പൊയ്കയിൽ പുലർച്ച 5.30ന് ചടങ്ങുകൾ തുടങ്ങും. തോന്നല്ലൂർ പാട്ടുപുരക്കാവ് ദേവീ ക്ഷേത്രത്തിലും പിതൃപൂജക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവല്ല: പമ്പ-മണിമല ഹിന്ദുധർമ പരിഷത്ത് നേതൃത്വത്തിൽ വളഞ്ഞവട്ടം കീച്ചേരിവാൽ കടവിൽ വെള്ളിയാഴ്ച രാവിലെ ഗണപതിഹോമവും 8.30ന് രാമായണ പാരായണവും രാത്രി 7.30നു ഭജനയും ഉണ്ടായിരിക്കും. ശനിയാഴ്ച പുലർച്ച മൂന്നിന് വിഷ്ണുപൂജ, 3.30ന് തര്‍പ്പണം ആരംഭിക്കും. എസ്.എന്‍.ഡി.പി യോഗം കുന്നന്താനം പൊയ്ക ആര്‍. ശങ്കര്‍ മെമ്മോറിയല്‍ ശാഖ യോഗത്തി​െൻറ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ ആറു മുതല്‍ പനയമ്പാല തോട്ടിലെ ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണം നടക്കും. ചാത്തങ്കരി ശാഖയുടെ അർധനാരീശ്വര ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ 5.30മുതല്‍ ബലിതര്‍പ്പണം നടക്കും. എസ്.എന്‍.ഡി.പി യോഗം കുന്നന്താനം ഗുരുക്ഷേത്രാങ്കണത്തില്‍ രാവിലെ ആറു മുതല്‍ പിതൃബലി, പിതൃപൂജ എന്നിവ നടക്കും. കുറ്റൂര്‍ മഹാദേവ ക്ഷേത്ര ആറാട്ടുകടവില്‍ ശനിയാഴ്ച പുലര്‍ച്ച 4.30 മുതല്‍ ക്ഷേത്രഭരണസമിതി ആഭിമുഖ്യത്തില്‍ വാവുബലി കര്‍മങ്ങള്‍ നടക്കും. കവിയൂര്‍ തിരുവാമനപുരം മഹാവിഷ്ണു ക്ഷേത്രക്കടവില്‍ രാവിലെ അഞ്ചു മുതല്‍ കൈനകരി തങ്കപ്പന്‍ ശാസ്ത്രിയുടെ മുഖ്യകാർമികത്വത്തില്‍ പിതൃബലി തര്‍പ്പണം നടക്കും. വെണ്‍പാല കദളിമംഗലം ദേവീക്ഷേത്രക്കടവില്‍ രാവിലെ നാല് മുതല്‍ 10.30വരെ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ വാവുബലി തര്‍പ്പണം നടക്കും. എസ്.എന്‍.ഡി.പി യോഗം തിരുവല്ല യൂനിയ​െൻറ ആഭിമുഖ്യത്തില്‍ പുലര്‍ച്ച നാലുമുതല്‍ മനക്കച്ചിറ ശ്രീനാരായണ കണ്‍വന്‍ഷന്‍ നഗറില്‍ ബലിതര്‍പ്പണം നടക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തിരുവല്ല യൂനിയന്‍ ചെയര്‍മാന്‍ ബിജു ഇരവിപേരൂര്‍, കണ്‍വീനര്‍ അനില്‍ എസ്. ഉഴത്തില്‍ എന്നിവര്‍ അറിയിച്ചു.
Loading...
COMMENTS