രാജീവ്ഗാന്ധിയുടെ ചരമദിനം ആചരിച്ചു

05:00 AM
22/05/2020
രാജീവ്ഗാന്ധി ചരമദിനം ആചരിച്ചു ഷൊർണൂർ: ഷൊർണൂർ ടൗണിൽ നടന്ന ദിനാചരണത്തിന് ഷൊർണൂർ വിജയൻ, കെ. കൃഷ്ണകുമാർ, വി.കെ. ശ്രീകൃഷ്ണൻ, എൻ.ആർ. ശരൺജിത്, എം.പി. സുശീൽ കുമാർ, കെ. ആഷിഖ്, പി. ഹരി എന്നിവർ നേതൃത്വം നൽകി. കുളപ്പുള്ളി ചിന്താമണി ജങ്ഷനിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻറ് പാപ്പുള്ളി കുട്ടൻ, എ. സന്തോഷ്, സി. ഉത്തമൻ എന്നിവർ പുഷ്പാർച്ചന നടത്തി. കവളപ്പാറ കാരക്കാട് നടന്ന ദിനാചരണത്തിൽ വി. ആനന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാംഗം ടി. സീന, വിനോദ് പുത്തൻവീട്ടിൽ, ജെ.പി. ചെരമംഗലത്ത്, വി.പി. രാധാക്യഷ്ണൻ, കെ. വത്സൻ എന്നിവർ പെങ്കടുത്തു. pew anus5 കുളപ്പുള്ളി ചിന്താമണി ജങ്ഷനിൽ രാജീവ് ഗാന്ധിയുടെ ഛായാപടത്തിൽ നടന്ന പുഷ്പാർച്ചന
Loading...