ദേവിക്ക്​ വീട്ടിൽ സുഖപ്രസവം; നഴ്​സ്​ ഫാത്തിമ ബീവിക്ക്​ അവിസ്​മരണീയ ദിനം

02:11 AM
21/05/2020
കൊല്ലങ്കോട്: ഇത്തവണ റമദാൻ മാസത്തിലെ 27ാം നോമ്പ് മുതലമട കുടുംബ ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഫാത്തിമ ബീവിക്ക് മറക്കാനാകാത്ത ദിനമാണ്. പ്രസവവേദന വരുകയും ആശുപത്രിയിലെത്താനാവാതെ അന്ധാളിച്ചുനിൽക്കുകയും െചയ്ത ദേവിക്കും ഭർത്താവിനും മുന്നിൽ മാലാഖയായി എത്തുകയായിരുന്നു ഫാത്തിമ ബീവി. മുതലമട, ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ കാളിമുത്തുവിൻെറ ഭാര്യ ദേവിക്ക് ബുധനാഴ്ച പുലർച്ചയാണ് പ്രസവവേദന തുടങ്ങിയത്. ഡോ. അരുൺരാജിൻെറ ഫോണിൽ വിളിയെത്തി. ഡോക്ടറുടെ നിർദേശപ്രകാരം ഫാത്തിമ, ഭർത്താവ് അയൂബിനെയും കൂട്ടി ബൈക്കിൽ കോളനിയിലിലെത്തി. ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസും എത്തി. എന്നാൽ, നിമിഷങ്ങൾകൊണ്ട് ദേവി വീട്ടിൽതന്നെ പ്രസവിക്കുകയായിരുന്നു. കടിഞ്ഞൂൽ പ്രസവത്തിൽ ദേവി പെൺകുഞ്ഞിന് ജൻമം നൽകി. ഫാത്തിമയാണ് പ്രസവം എടുത്തത്. സുഖപ്രസവമായിരുന്നു. ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഡോക്ടറുടെ നിർദേശപ്രകാരം അമ്മയെയും കുഞ്ഞിനെയും ഉടൻ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. pew devikayum kunjum അംബേദ്കർ കോളനിയിൽ ദേവിയുടെ കുഞ്ഞുമായി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായ ഫാത്തിമ ബീവി ആംബുലൻസിൽ
Loading...