Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightShoranurchevron_right...

സം​ഭ​ര​ണി​യി​ലേ​ക്കു​ള്ള പൈ​പ്പ് പൊ​ട്ടി; ജ​ല​പ്ര​വാ​ഹം

text_fields
bookmark_border
സം​ഭ​ര​ണി​യി​ലേ​ക്കു​ള്ള പൈ​പ്പ്  പൊ​ട്ടി; ജ​ല​പ്ര​വാ​ഹം
cancel
camera_alt????????? ?????????????????????? ??????? ???????? ????????????? ??????? ??????? ??????????? ????????????

ഷൊ​ർ​ണൂ​ർ: സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ ഭാ​ര​ത​പ്പു​ഴ ​യോ​ര​ത്തു​ള്ള പ​മ്പ് ഹൗ​സി​ൽ​നി​ന്ന്​ ജ​ല​സം​ഭ​ര​ണി​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പൈ​പ്പ് പൊ​ട്ടി ശ​ക്ത​മാ​യ ജ ​ല​പ്ര​വാ​ഹം.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴേ​കാ​ലോ​ടെ കൊ​ച്ചി​ൻ പാ​ല​ത്തി​ന് സ​മീ​പ​ത്തെ പ​ഴ​യ ടോ​ൾ ബൂ​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. ഈ ​സ​മ​യ​ത്ത് പ​മ്പ് ഹൗ​സി​ൽ മോ​ട്ടോ​റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. കു​ത്തൊ​ഴു​ക്കി​ൽ റോ​ഡ് ത​ക​ർ​ന്നു. ചി​ല​യി​ട​ങ്ങ​ളി​ൽ മ​ധ്യ​ഭാ​ഗം വി​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണ്. ഇ​തേ തു​ട​ർ​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള സം​സ്ഥാ​ന​പാ​ത​യി​ലെ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. 35 കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി​യി​ൽ പ​മ്പ് ഹൗ​സും പൈ​പ്പ് ലൈ​നും 150 എ​ച്ച്.​പി​യു​ടെ മൂ​ന്ന് മോ​ട്ടോ​റു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു.

പൊ​ട്ടി​യ പൈ​പ്പു​ക​ൾ മാ​റ്റു​ന്ന​തു​വ​രെ ഷൊ​ർ​ണൂ​ർ മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പെ​ടും. ഉ​ദ്ഘാ​ട​ന​ത്തി​ന് മു​മ്പ്​ പൊ​ട്ടി​യ​വ പു​നഃ​സ്ഥാ​പി​ക്കാ​നാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക.ഷൊ​ർ​ണൂ​ർ കൊ​ച്ചി​പ്പാ​ല​ത്തി​ന് സ​മീ​പം പ്ര​ധാ​ന പൈ​പ്പ്​​ലൈ​ൻ പൊ​ട്ടി വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story