Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകർഷകരുടെ കൈവശം...

കർഷകരുടെ കൈവശം നെൽവിത്ത് കെട്ടിക്കിടക്കുമ്പോഴും

text_fields
bookmark_border
വിത്ത് ഇറക്കുമതി ചെയ്തു നാഷനൽ സീഡ് കോർപറേഷനിൽനിന്നാണ് 40.50 രൂപ നിരക്കിൽ വിത്ത് ഇറക്കുമതി ചെയ്തത് പാലക്കാട്: നാഷനൽ സീഡ് കോർപറേഷനിൽനിന്ന്് വിത്ത് ഇറക്കുമതി ചെയ്തു. സംസ്ഥാന വിത്ത് വികസന അതോറിറ്റിയാണ് സംസ്ഥാനത്തെ വിത്ത് കർഷകരെ ഒഴിവാക്കി നാഷനൽ സീഡ് കോർപറേഷനിൽനിന്ന് ഉയർന്ന വില നൽകി വിത്ത് ഇറക്കുമതിക്ക് ചെയ്തത്. ഇതോടെ അതോറിറ്റിയിൽ ചില ജീവനക്കാരുടെ താൽപര്യമാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമായി. സംസ്ഥാനത്ത് ഒന്നാം വിള നടത്താൻ ജില്ലയിലെ വിവിധ കർഷകർ ഉൽപാദിപ്പിച്ച 2500ഓളം ടൺ വിത്താണ് കെട്ടിക്കിടക്കുന്നത്. ഈ വിത്ത് സമയബന്ധിതമായി കൃഷിഭവൻ മുഖേന കർഷകർക്ക് ലഭിക്കാൻ കഴിയാതെ വന്നതോടെയാണ് പ്രതിസന്ധി പരിഹരിക്കാൻ നാഷനൽ സീഡ് കോർപറേഷനിൽനിന്ന് വിത്ത് വാങ്ങിയത്. 40.50 രൂപ നിരക്കിലാണ് നാഷനൽ സീഡ് കോർപറേഷൻ വിത്ത് നൽകുന്നത്. 42 രൂപ നിരക്കിലാണ് കൃഷിഭവനിലൂടെ വിത്ത് നൽകുന്നത്. ഉൽപാദിപ്പിക്കുന്ന വിത്തിൻെറ 90 ശതമാനം പാലക്കാട്ടുനിന്നായിട്ടും ജില്ലയിൽ ഇതിനുവേണ്ട ഇതിനു അവശ്യമായ സാങ്കേതിക സൗകര്യങ്ങൾ തീരെയില്ല. ആകെയുള്ളത് എരുത്തിയമ്പതിയിലെ സംസ്കരണ കേന്ദ്രവും ഗോഡൗണും മാത്രമാണുള്ളത്. ഇവിടെ ഉണ്ടാക്കിയ വിത്ത ഗുണമേന്മ പരിശോധന ആലപ്പുഴയിലെ ലാബിലാണ്. ഗുണമേന്മ പരിശോധന കഴിഞ്ഞ സാധുയായ വിത്തി‍ൻെറ ടാഗിങ് നടക്കുന്നത് സംസ്ഥാന കൃഷിവകുപ്പിൻെറ തിരുവനന്തപുരത്തെ ഓഫിസിലാണ്. ഇെതല്ലാം പൂർത്തിയാക്കാൻ ഏകദേശം രണ്ടുമാസത്തോളം എടുക്കും. കൊയ്തടുത്ത വിത്ത് 40 ദിവസത്തിനുള്ളിൽ കർഷകരിൽനിന്ന് സംഭരിക്കണമെന്നാണ് വ്യവസ്ഥ. ലോക്ഡൗൺ കാരണം മുള പരിശോധനശേഷിയും ടാങ്ങിങ്ങിനും കാലതാമസം നേരിട്ടതും ഇവ ഏറ്റെടുത്ത കരാറുകാര‍ൻെറ പക്കിൽ അവശ്യമായി ബാഗ് ഇല്ലാത്തതുമാണ് വിത്തു സംഭരണം നീളാൻ കാരണം. (പടം. p3 seedu വിത്ത് വികസന അതോറിറ്റിയുടെ സംഭരണം നീണ്ടുപോയതിനാൽ കുഴൽമന്ദത്ത് കർഷകരുടെ പക്കിൽ കെട്ടിക്കിടക്കുന്ന നെൽവിത്ത്)
Show Full Article
TAGS:LOCAL NEWS 
Next Story