എര്‍ത്ത് മൂവേഴ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ കൺവെന്‍ഷന്‍ നാളെ

05:44 AM
11/08/2018
പാലക്കാട്: എര്‍ത്ത് മൂവേഴ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ല കണ്‍വെന്‍ഷന്‍ ഞായറാഴ്ച വെസ്റ്റ് യാക്കര എസ്.എ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സൻ പ്രമീള ശശിധരന്‍ എന്നിവർ മുഖ്യാതിഥികളാകും. കൺവെന്‍ഷനില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. ജില്ല പ്രസിഡൻറ് സി.കെ. അബ്ദുറഹ്മാന്‍, സെക്രട്ടറി മുരുകേശന്‍, ഷംസുദ്ദീന്‍, എൻ.കെ. ചെന്താമരാക്ഷന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Loading...
COMMENTS