മലമ്പുഴയിൽ 'ജനപ്രളയം'

05:54 AM
07/08/2018
പാലക്കാട്: ജലനിരപ്പുയർന്നതിനെ തുടർന്ന് നാലുവർഷത്തിനുശേഷം ഡാം തുറന്നതുമുതൽ തുടരുന്നു. ജില്ലയുടെ വിദൂരപ്രദേശങ്ങളിൽനിന്ന് തുടങ്ങി ഇതരസംസ്ഥാനങ്ങളിൽനിന്ന് വരെ കാഴ്ചക്കാർ ഒഴുകിയെത്തുകയാണ്. കാഴ്ചക്കൊപ്പം ഫോട്ടോയെടുത്തും മൺസൂൺ ആഘോഷിക്കുകയാണ് വരുന്ന ഓരോരുത്തരും. ഇക്കുറി ഡാം തുറന്ന ശേഷമുള്ള ആദ്യത്തെ ഞായറാഴ്ച റെക്കോഡ് വരുമാനമാണ് ഉദ്യാനത്തിൽനിന്ന് ലഭിച്ചത്. ഇൗ ദിവസം മാത്രം 8,58,055 രൂപയാണ് ലഭിച്ചത്. കഴിഞ്ഞ ഉത്രാടദിനത്തിൽ കിട്ടിയ 8.15 ലക്ഷം രൂപയായിരുന്നു ഇതിവരെയുള്ള ഉയർന്ന വരുമാനം. 25,702 മുതിർന്നവരും 5,591 കുട്ടികളുമാണ് ഞായറാഴ്ച എത്തിയത്. 50 ക്യൂസെക്സ് വെള്ളമാണ് ഇപ്പോൾ ഷട്ടറിലൂടെ പോകുന്നത്. ഇത്രയും വെള്ളം വൈദ്യുതി ഉൽപാദനത്തിനും ഉപയോഗിക്കുന്നുണ്ട്. ഫലത്തിൽ ആറ് സ​െൻറിമീറ്റർ ഷട്ടർ ഉയർത്തിയ അത്ര വെള്ളമാണ് ഡാമിൽനിന്ന് പുറത്തേക്കുവരുന്നത്. മഴ കുറഞ്ഞതോടെ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. 350 ക്യൂസെക്സ് വെള്ളമാണ് വൈദ്യുതി ഉൽപാദനത്തിന് വേണ്ടത്. തുറന്നുവിടാവുന്ന വെള്ളത്തി‍​െൻറ അളവ് മൂന്ന് സ​െൻറിമീറ്ററിൽ താഴെയായാൽ വൈദ്യുതി ഉൽപാദനം നിർത്തും. മണിക്കൂറിൽ 2000 യൂനിറ്റ് വരെ വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. 2,500 ആണ് ശേഷി. എന്നാൽ, മൂന്ന് സ​െൻറീമീറ്ററിന് താഴെയായാലും ഓണം വരെ സഞ്ചാരികളെ ആകർഷിക്കാൻ ഷട്ടർ തുറന്നിടുന്നതിനെപ്പറ്റി ആലോചനയുണ്ട്. പഴയ ഫോേട്ടാ കണ്ട് മലമ്പുഴയിൽ എത്തുന്നവർക്ക് ചെറിയ നിരാശയാണ് ഫലം. സമൂഹ മാധ്യമങ്ങളിലും മറ്റും മുമ്പ് ഷട്ടർ തുറന്ന സമയത്തെ ദീപാലംകൃതമായ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ, വൈകീട്ടും ഇപ്പോൾ ഷട്ടർ ദീപാലംകൃതമല്ലാത്തത് സഞ്ചാരികളെ നിരാശരാക്കി. ചെറിയ പ്രതിഷേധവുമുണ്ടാക്കി. വിവിധ വർണങ്ങളിലുള്ള വിളക്കുകൾക്കിടയിലൂടെയുള്ള മനോഹര ജലപ്രവാഹ ദൃശ്യം ഒരുക്കാൻ നിലവിൽ സംവിധാനം ക്രമീകരിച്ചിട്ടില്ല. ഓണക്കാലമാകുമ്പോഴേക്കും ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷ. ജനത്തിരക്ക് ഗതാഗതക്കുരുക്കിനിയാക്കുന്നുണ്ട്.
Loading...
COMMENTS