കര്‍ഷക സംഘം ഏകദിന സത്യഗ്രഹം ഒമ്പതിന്

05:54 AM
07/08/2018
പാലക്കാട്: കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക, കടക്കെണിയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിന് കടങ്ങള്‍ ഒഴിവാക്കുക, സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യ കിസാന്‍സഭയുടെയും മറ്റ് കര്‍ഷക സംഘടനകളുടെയും നേതൃത്വത്തില്‍ ആഗസ്റ്റ് ഒമ്പതിന് രാജ്യവ്യാപകമായി നടത്തുന്ന ജയില്‍ നിറക്കല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള കര്‍ഷക സംഘം ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന സത്യഗ്രഹ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമ്പതിന് രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ ഹെഡ്‌ പോസ്റ്റ്ഓഫിസ് പരിസരത്ത് നടത്തുന്ന സമരം അഖിലേന്ത്യ കിസാന്‍സഭ ജോയൻറ് സെക്രട്ടറി ഡോ. വിജുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഷിക രംഗത്തെ കോര്‍പറേറ്റ്്വത്കരണം അനാവരണം ചെയ്യുന്ന 'വഴുതനങ്ങ' എന്ന നാടകവും സമരവേദിയില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാന്‍ ജില്ലയില്‍നിന്ന് ശേഖരിച്ച ഏഴുലക്ഷം കര്‍ഷകരുടെ ഒപ്പുകള്‍ കാളവണ്ടിയിൽ എത്തി കലക്ടര്‍ക്ക് കൈമാറും. കര്‍ഷക സംഘം ജില്ല സെക്രട്ടറി പി.കെ. സുധാകരന്‍, എസ്. അബ്ദുൽറഹ്മാന്‍, ജോസ് മാത്യൂസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Loading...
COMMENTS