മിത്ര ട്രസ്​റ്റ്​ വാര്‍ഷികാഘോഷം നാളെ

05:33 AM
04/08/2018
പാലക്കാട്: മിത്ര (മെഡിക്കല്‍ ഇൻറര്‍വെന്‍ഷന്‍, ട്രീറ്റ്‌മ​െൻറ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ അസിസ്റ്റന്‍സ്) ട്രസ്റ്റ് നാലാം വാര്‍ഷികാഘോഷം ഞായറാഴ്ച ഹോട്ടല്‍ ഫോര്‍ട്ട് പാലസില്‍ നടക്കും. ഭാരത് മാതാ സ്‌കൂളില്‍നിന്ന് 1993ല്‍ പത്താംക്ലാസ് പാസായ 120 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നടത്തുന്ന ട്രസ്റ്റാണിത്. 1993 ബാച്ചി​െൻറ സില്‍വര്‍ ജൂബിലി ആഘോഷവും ഇതോടനുബന്ധിച്ച് നടത്തും. ട്രസ്റ്റ് ഇതുവരെ 75 രോഗികള്‍ക്കായി 23 ലക്ഷം രൂപ ചികിത്സസഹായം നല്‍കി. രാവിലെ 11ന് ചേരുന്ന പരിപാടി കരൂര്‍ വൈശ്യ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി.ആര്‍. ശേഷാദ്രി ഉദ്ഘാടനം ചെയ്യും. എം.ബി. രാജേഷ് എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സൻ പ്രമീള ശശിധരന്‍, ഭാരത് മാതാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ തെക്കിനിയത്ത് എന്നിവർ പങ്കെടുക്കും. മാനേജിങ് ട്രസ്റ്റി ബ്രിജേഷ് പൊന്നാരന്‍, സെക്രട്ടറി ബ്രിജേഷ് വാപ്പാല, മഹേഷ്‌കുമാര്‍, ഡോ. ടി.ആര്‍. ഈശ്വര്‍, ഹര്‍ഷ് കെ. ബഷീർ എന്നിവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Loading...
COMMENTS