കൊല്ലപ്പെട്ട വയോധിക ലൈംഗിക പീഡനത്തിന്​ ഇരയായെന്ന്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ 

10:35 AM
06/03/2020
പ്ര​തി ബാ​ബു

പാ​ല​ക്കാ​ട്​: എ​ല​പ്പു​ള്ളി​യി​ൽ ഒ​റ്റ​ക്ക്​ താ​മ​സി​ച്ചി​രു​ന്ന 72കാ​രി കൊ​ല്ല​പ്പെ​ടു​ന്ന​തി​നു​മു​മ്പ്​ ലൈംഗിക പീഡനത്തി​ന്​ ഇ​ര​യാ​യ​താ​യി പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ശ​രീ​രം മു​ഴു​വ​ൻ പ​രി​ക്കേ​റ്റ അ​ട​യാ​ള​ങ്ങ​ളു​ണ്ട്. ല​ഹ​രി​ക്ക​ടി​പ്പെ​ട്ട പ്ര​തി​യു​ടെ ല​ക്ഷ്യം മോ​ഷ​ണം മാ​ത്ര​മാ​യി​രു​ന്നി​ല്ലെ​ന്നും പീ​ഡ​ന​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ വ​യോ​ധി​ക ചെ​റു​ത്തു​നി​ന്ന​താ​യും പൊ​ലീ​സ്​ സൂ​ച​ന ന​ൽ​കു​ന്നു. 

പീ​ഡി​പ്പി​ച്ച​ശേ​ഷം ക​ഴു​ത്തു​ഞെ​രി​ച്ച്​ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ​പ്രതി ക​രി​മ്പ​യ​ൻ​കാ​ട് ബാ​ബു​വി​െ​ന (33) പാ​ല​ക്കാ​ട്​ കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്​​തു. വ​യോ​ധി​ക​യു​ടെ ശ​രീ​ര​ത്തി​ൽ​നി​ന്ന്​ ന​ഷ്​​ട​പ്പെ​ട്ട ര​ണ്ടു ​പ​വ​​​െൻറ മാ​ല പ്ര​തി​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക്​ വി​ട്ടു​ന​ൽ​കി​യ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്​​ക​രി​ച്ചു. 

തൊ​ഴി​ലു​റപ്പ് തൊ​ഴി​ലാ​ളി​യാ​യ ഇ​വ​ർ ബു​ധ​നാ​ഴ്​​ച ജോ​ലി​ക്ക് എ​ത്തി​യി​ല്ല. തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടി​ൽ ക​ട്ടി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. പെ​ൺ​മ​ക്ക​ളെ ര​ണ്ടു​പേ​രെ​യും വി​വാ​ഹം ക​ഴി​ച്ച​യ​ക്കു​ക​യും ഭ​ർ​ത്താ​വ്​ മ​രി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ ഇ​വ​ർ ഒ​റ്റ​ക്കാ​യി​രു​ന്നു താ​മ​സം. 

Loading...
COMMENTS