Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഷ​ട്ട​റു​ക​ൾ അ​ട​ച്ചു;...

ഷ​ട്ട​റു​ക​ൾ അ​ട​ച്ചു; ഭാ​ര​ത​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു

text_fields
bookmark_border
ഷ​ട്ട​റു​ക​ൾ അ​ട​ച്ചു; ഭാ​ര​ത​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു
cancel
camera_alt???????????????? ????????? ??????????????????? ??????????????? ??????? ?????????????? ????????????? ????????????? ??????? ???????????????????

ചെ​റു​തു​രു​ത്തി: ഷൊ​ർ​ണൂ​ർ ഭാ​ര​ത​പ്പു​ഴ കു​റു​കെ​യു​ള്ള ത​ട​യ​ണ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത ി ഷ​ട്ട​റു​ക​ൾ അ​ട​ച്ച​തോ​ടെ ഭാ​ര​ത​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു വെ​ള്ളം പു​റ​ത്തു​പോ​വാ​ൻ തു​ട​ ങ്ങി. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് ത​ട​യ​ണ​യു​ടെ ഷ​ട്ട​ർ അ​ട​ച്ച​ത്. ക​ഴി​ഞ്ഞ ഏ​ഴാം തീ​യ​തി രാ​വി​ലെ​യാ​ണ് ത​ട​യ​ണ​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ലൂ​ടെ അ​ടി​യി​ൽ വെ​ള്ളം അ​തി​ശ​ക്ത​മാ​യി കു​ത്തി ഒ​ലി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ത​ട​യ​ണ​യി​ലെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി വെ​ള്ളം വ​റ്റി​ച്ച ശേ​ഷ​മാ​ണ് പ​ണി തു​ട​ങ്ങി​യ​ത്.

സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ ഉ​ള്ളി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്ത​ത്തി​ൽ ക​ല്ലും ക്വാ​റി വേ​സ്​​റ്റും മ​ണ​ൽ​ചാ​ക്ക്​ നി​ർ​മി​ച്ചാ​ണ് ഈ ​ഭാ​ഗ​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ 11 ദി​വ​സം നീ​ണ്ടു​നി​ന്ന ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക മാ​റി കി​ട്ടി. 2019ൽ ​പു​ഴ​ഗ​തി മാ​റി ഒ​ഴു​കി​യ ത​ട​യ​ണ​യു​ടെ ക​ര ഭാ​ഗ​ത്ത് ക്വാ​റി വേ​സ്​​റ്റ്​ ഇ​ട്ട് മൂ​ടു​ന്ന പ്ര​വൃ​ത്തി​യാ​ണ് ബാ​ക്കി​യു​ള്ള​ത്. ഈ ​പ​ണി പൂ​ർ​ത്തി​യാ​വ​തെ ഷ​ട്ട​ർ അ​ട​ച്ച​ത് പ്ര​ശ്ന​മാ​വും എ​ന്നാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story