പൗ​ര​ത്വ ഭേ​ദ​ഗ​തിക്കെ​തി​രെ താ​ക്കീ​താ​യി വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ലോ​ങ് മാ​ർ​ച്ച്

11:07 AM
14/02/2020
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല ക​മ്മി​റ്റി കൊ​പ്പ​ത്ത് നി​ന്ന് പ​ട്ടാ​മ്പി​യി​ലേ​ക്ക് ന​ട​ത്തി​യ ലോ​ങ് മാ​ർ​ച്ച്

പ​ട്ടാ​മ്പി: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ലോ​ങ് മാ​ർ​ച്ച് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ താ​ക്കീ​താ​യി. മോ​ദി സ​ർ​ക്കാ​റി​നെ​തി​രെ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്നു. കൊ​പ്പ​ത്ത് നി​ന്നാ​രം​ഭി​ച്ച ലോ​ങ് മാ​ർ​ച്ച് ആ​മ​യൂ​ർ ശ​ങ്ക​ര​മം​ഗ​ലം വ​ഴി മേ​ലെ പ​ട്ടാ​മ്പി​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് മേ​ലെ പ​ട്ടാ​മ്പി​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഹ​മീ​ദ് വാ​ണി​യ​മ്പ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദേ​ശീ​യ സെ​ക്ര​ട്ട​റി ഇ.​സി. ആ​യി​ഷ, ഫ്ര​റ്റേ​ണി​റ്റി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് അ​ൻ​സാ​ർ അ​ബൂ​ബ​ക്ക​ർ, മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് സി.​എ.​എം.​എ. ക​രീം, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൃ​ഷ്ണ​ൻ കു​നി​യി​ൽ, ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ.​സി. നാ​സ​ർ, ഫ്ര​റ്റേ​ണി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഷം​സീ​ർ ഇ​ബ്രാ​ഹിം, യു.​ഡി.​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ കെ.​ആ​ർ. നാ​രാ​യ​ണ​സ്വാ​മി, ബി.​എ​സ്.​പി ജി​ല്ല പ്ര​സി​ഡ​ൻ​റ് സു​ബ്ര​ഹ്മ​ണ്യ​ൻ, ഐ.​എ​ൻ.​എ​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​ഷ്റ​ഫ് അ​ലി വ​ല്ല​പ്പു​ഴ, എ​സ്.​ഡി.​പി.​ഐ ജി​ല്ല പ്ര​സി​ഡ​ൻ​റ് എ​സ്.​പി. അ​മീ​റ​ലി, പി.​ഡി.​പി ജി​ല്ല ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി ബ​ഷീ​ർ പ​ട്ടാ​മ്പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ.​സി. നാ​സ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​സു​ലൈ​മാ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ് പി. ​ലു​ക്മാ​ൻ, മോ​ഹ​ൻ​ദാ​സ് പ​റ​ളി, എം.​എ. മൊ​യ്തീ​ൻ​കു​ട്ടി, ന​വാ​ഫ് പ​ത്തി​രി​പ്പാ​ല, ആ​സി​യ റ​സാ​ക്ക്, ഹാ​ജ​റ ഇ​ബ്രാ​ഹിം, മു​ജീ​ബ് വ​ല്ല​പ്പു​ഴ എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.

Loading...
COMMENTS