മ​ല​മ്പു​ഴ​യി​ൽ 30 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ മ​ണ​ലും ച​ളി​യും

  • മ​ണ്ണു​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി; മൂ​ന്ന്​ ഡാ​മുകളി​ലെ ച​ളി നീ​ക്കും 

12:01 PM
10/02/2020

പാ​ല​ക്കാ​ട്​: മ​ല​മ്പു​ഴ ഡാ​മി​ൽ​നി​ന്ന്​ നീ​ക്കം​ചെ​യ്യേ​ണ്ട​ത്​ 30 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ ച​ളി​യും മ​ണ​ലും. മം​ഗ​ലം ഡാ​മി​ൽ 2.95 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ മ​ണ​ലും ച​ളി​യു​മാ​ണ്. ചു​ള്ളി​യാ​ർ ഡാ​മി​​െൻറ ആ​കെ സം​ഭ​ര​ണ ശേ​ഷി​യു​ടെ 8.22 ശ​ത​മാ​നം ച​ളി​യാ​ണ്. മ​ല​മ്പു​ഴ, മം​ഗ​ലം, ചു​ള്ളി​യാ​ർ ഡാ​മു​ക​ളി​ലെ അ​വ​ശി​ഷ്​​ടം നീ​ക്കം​ചെ​യ്യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യ പ​ഠ​നം പൂ​ർ​ത്തി​യാ​യി. കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​ റി​സ​ർ​ച്ച്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മ​ണ്ണു​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജി​ല്ല​യി​ലെ ഏ​ഴ്​ ​പ്ര​ധാ​ന അ​ണ​ക്കെ​ട്ടു​ക​ളി​ലെ മ​ണ​ലും ച​ളി​യും നീ​ക്കം​ചെ​യ്യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​ റി​സ​ർ​ച്ച്​ ഇ​ൻ​സ്​​റ്റി​റ്റ്യു​ട്ട്​ പ​ഠ​നം ന​ട​ത്തു​ന്ന​ത്. മം​ഗ​ലം അ​ണ​​ക്കെ​ട്ടി​ലെ ച​ളി​യും മ​ണ​ലു​മാ​ണ്​ ആ​ദ്യം നീക്കുക. ഇ​തി​നാ​യി ആ​ഗോ​ള ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. 

പ​ദ്ധ​തി സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. മം​ഗ​ലം ഡാ​മി​ലെ പ്ര​വൃ​ത്തി വി​ജ​യ​ക​ര​മാ​യാ​ൽ ഇ​ത്​ മ​റ്റു ഡാ​മു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. ച​ളി നീ​ക്കി​യാ​ൽ മം​ഗ​ലം ഡാ​മി​ൽ 300 കോ​ടി ലി​റ്റ​ർ വെ​ള്ളം അ​ധി​കം സം​ഭ​രി​ക്കാ​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്ക്​ മം​ഗ​ലം ഡാ​മി​ലെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കും. വി​ദ​ഗ്​​ധ​രു​ടെ മേൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും നീ​ക്കം​ചെ​യ്യ​ൽ. പ്ര​ള​യ​കാ​ല​ത്ത്​ ഡാ​മി​ൽ അ​ടി​ഞ്ഞ പാ​റ​ക്ക​ല്ലു​ക​ളും മ​ര​ങ്ങ​ളും മ​റ്റും ഇ​തോ​ടൊ​പ്പം നീ​ക്കും. അ​ണ​ക്കെട്ടു​ക​ളു​ടെ അ​ടി​ത്ത​ട്ടി​ൽ​നി​ന്ന്​ മ​ണ്ണും ച​ളി​യും നീ​ക്കാ​ൻ ജ​ല​വി​ഭ​വ വ​കു​പ്പ്​ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി പ്ര​കാ​ര​മാ​ണ്​ അ​വ​ശി​ഷ്​​ടം നീ​ക്കു​ന്ന​ത്. ചീ​ഫ്​ സെ​ക്ര​ട്ട​റി ചെ​യ​ർ​മാ​നാ​യ എം​പ​വേ​ർ​ഡ്​ ക​മ്മി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണി​ത്. അ​ണ​ക്കെ​ട്ടു​ക​ൾ​ക്ക്​ കേ​ടു​പാ​ട്​ വ​രാ​തി​രി​ക്കാ​ൻ അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യാ​യി​രി​ക്കും പ്ര​വൃ​ത്തി​ക​ൾ.

Loading...
COMMENTS