Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനേരമിരുട്ടിയാൽ...

നേരമിരുട്ടിയാൽ നഗരത്തിൽ ബസുകൾക്ക്​​ തോന്നുംപടി സ്​റ്റോപ്

text_fields
bookmark_border
നേരമിരുട്ടിയാൽ നഗരത്തിൽ ബസുകൾക്ക്​​ തോന്നുംപടി സ്​റ്റോപ്
cancel

പാ​ല​ക്കാ​ട്: നേ​ര​മി​രു​ട്ടി​യാ​ൽ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന ബ​സു​ക​ൾ​ക്ക്​ തോ​ന്നി​യ​പ​ടി​യാ​ണ്​ സ്​​റ്റോ​പ്. സ്​​റ്റാ​ൻ​ഡു​ക​ൾ​ക്ക്​ കി​ലോ​മീ​റ്റ​റു​ക​ൾ അ​പ്പു​റ​ത്ത്​ നി​ർ​ത്തി പോ​കു​ന്ന​വ​ർ മു​ത​ൽ ഒ​ഴി​ഞ്ഞ റോ​ഡി​ലെ ഇ​രു​ട്ടു​മൂ​ടി​യ മൂ​ല​യി​ൽ നി​ർ​ത്തു​ന്ന​വ​ർ വ​രെ​യു​ണ്ട്. സ്​​ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​വു​ന്നി​ല്ല.രാ​ത്രി​യി​ൽ ന​ഗ​ര​ത്തി​ലേ​ക്ക് അ​വ​സാ​ന ട്രി​പ്പ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് ത​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച സ്​​റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​തെ യാ​ത്ര​ക്കാ​രെ തോ​ന്നി​യ​ഇട​ങ്ങ​ളി​ൽ ഇ​റ​ക്കി​വി​ട്ട് പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത്.

ത​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച സ്​​റ്റാ​ൻ​ഡി​ൽ എ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ട്ട ശേ​ഷ​മേ ബ​സു​ക​ൾ​ക്ക് പാ​ർ​ക്കി​ങ് സ്ഥ​ല​ത്തേ​ക്ക് പോ​കാ​ൻ അ​നു​മ​തി​യു​ള്ളൂ. തൃ​ശൂ​രി​ൽ​നി​ന്ന് രാ​ത്രി ഏ​ഴ​ര​ക്കു​ശേ​ഷം പാ​ല​ക്കാ​ട് എ​ത്തു​ന്ന ബ​സു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സ്​​റ്റേ​ഡി‍യം സ്​​റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​തെ മൈ​താ​ന​ത്ത് ഇ​റ​ക്കി​വി​ടു​ക​യാ​ണ് പ​തി​വ്. സ്​​റ്റാ​ൻ​ഡു​ക​ൾ മാ​റി സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ളും യാ​ത്ര​ക്കാ​രെ തോ​ന്നും​പ​ടി ഇ​റ​ക്കി​വി​ട്ട് ത​ങ്ങ​ൾ​ക്ക് പു​റ​െ​പ്പ​ടേ​ണ്ട സ്​​റ്റാ​ൻ​ഡി​ലേ​ക്ക് പോ​കു​ന്നു. ഇ​തു​കാ​ര​ണം യാ​ത്ര​ക്കാ​ർ സ്​​റ്റാ​ൻ​ഡു​ക​ളി​ൽ എ​ത്താ​ൻ ഓ​ട്ടോ​യെ ആ​ശ്ര​യി​ക്ക​ണം.

Show Full Article
TAGS:LOCAL NEWS 
Next Story