ക​നാ​ലു​ക​ളു​ടെ വാ​ല​റ്റ​ത്തി​ൽ  വെ​ള്ള​മി​ല്ല; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

  • കാ​ഡ ക​നാ​ലു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പാ​തി​വ​ഴി​യിൽ

14:40 PM
28/11/2019
കു​ഴ​ൽ​മ​ന്ദം മേ​ഖ​ല​യു​ടെ വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം എ​ത്താ​ത്ത​തി​നാ​ൽ വ​ര​ണ്ട പാ​ടം

കു​ഴ​ൽ​മ​ന്ദം: ക​നാ​ലു​ക​ളു​ടെ വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം എ​ത്താ​ത്ത​തി​നാ​ൽ കൃ​ഷി​യി​റ​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ. കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഡാ​മു​ക​ൾ തു​റ​ന്ന് ഒ​രാ​ഴ്ച​യാ​യി​ട്ടും ക​നാ​ലു​ക​ളു​ടെ വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​മെ​ത്താ​ത്ത​ത് ര​ണ്ടാം​വി​ള ന​ടീ​ൽ തു​ട​ങ്ങാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്നു. പ്ര​ധാ​ന ഉ​പ​ക​നാ​ലു​ക​ളു​ടെ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ 90 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും കാ​ഡ ക​നാ​ലു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പാ​തി​വ​ഴി​യി​ലാ​ണ്.

പ​ല​യി​ട​ത്തും എ​സ്​​റ്റി​മേ​റ്റ് എ​ടു​ക്കാ​നു​ള്ള കാ​ല​താ​മ​സ​ത്തെ തു​ട​ർ​ന്ന്​ പ്ര​വൃ​ത്തി​ക​ൾ ‍ആ​രം​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ട​താ​ണ് കാ​ര​ണം. ഒ​ക്ടോ​ബ​ർ 30നു​ള്ളി​ൽ ക​നാ​ലു​ക​ളു​ടെ ശു​ചീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​തെ​ങ്കി​ലും അ​വ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ർ​ഷ​ക​രി​ൽ പ​ല​രും ഞാ​റ്റ​ടി ത​യാ​റാ​ക്കി വെ​ള്ള​ത്തി​നാ​യി കാ​ത്തി​രി​പ്പാ​ണ്. സ​മ​യ​ബ​ന്ധി​ത​മാ​യി ഞാ​റ്റ​ടി ത​യാ​റാ​ക്കി പ​റി​ച്ച് ന​ടീ​ലി​ന് ക​ഴി​ഞ്ഞി​െ​ല്ല​ങ്കി​ൽ അ​വ വി​ള​വി​നെ ബാ​ധി​ക്കും. 

Loading...
COMMENTS