Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുക്കുപണ്ടങ്ങൾ...

മുക്കുപണ്ടങ്ങൾ പണയംെവച്ച് 65 ലക്ഷം തട്ടി; പ്രതി റിമാൻഡിൽ

text_fields
bookmark_border
മുക്കുപണ്ടങ്ങൾ പണയംെവച്ച്  65 ലക്ഷം തട്ടി; പ്രതി റിമാൻഡിൽ
cancel
camera_alt??????

കുഴൽമന്ദം: മുക്കുപണ്ടങ്ങൾ പണയം ​െവച്ച് 65 ലക്ഷം രൂപ തട്ടിയ പ്രതി റിമാൻഡിൽ. കാഞ്ഞിരംകാട് അങ്ങോട്ടിൽ വീട്ടിൽ സുര േഷാണ്​ (40) പിടിയിലായത്.
തില്ലങ്കാട് അങ്ങോട്ടിൽ ബാങ്കേഴ്സ് എന്ന പണയ സ്ഥാപനം നടത്തുന്ന പ്രതി 2016 മുതൽ ത​​െൻറ സ്ഥ ാപനത്തിൽ നാട്ടുകാർ പണയംവെച്ച സ്വർണ ഉരുപ്പടികൾ കുഴൽമന്ദ​െത്ത സ്വകാര്യ പണമിടപാട്​ സ്ഥാപനത്തിൽ മറിച്ച് പണയംവെച്ചാണ്​ തട്ടിപ്പ്​ നടത്തിയത്​. സ്ഥിരം ഇടപാടുകാരനായി മാറി സ്ഥാപനത്ത​ി​​െൻറ വിശ്വാസം നേടിയെടുത്ത ശേഷം യഥാർഥ സ്വർണാഭരണങ്ങൾക്കിടെ മുക്കുപണ്ടങ്ങളും പണയ​ം വെക്കുകയായിരുന്നു. സ്​ഥാപനത്തി​െല മറ്റ് ജീവനക്കാരുടെ സഹകരണത്തോടെയായിരുന്നു തട്ടിപ്പ്​. യഥാർഥ സ്വർണാഭരണങ്ങൾ കൃത്യമായി തിരി​െച്ചടുത്തിരുന്നു. എന്നാൽ 125ഓളം ഇടപാടുകളിൽ പണയം ​െവച്ച ആഭരണങ്ങൾ തിരിച്ചെടുക്കാതെ വന്നപ്പോൾ സംശയം തോന്നി പരിശോധിപ്പോഴാണ് മുക്കുപണ്ടങ്ങളാണെന്ന് മനസ്സിലായത്.

തുടർന്ന്​ പാലക്കാട് ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഒളിവിൽ പോയ പ്രതി ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ കൊടുത്തെങ്കിലും തള്ളിയതിനാൽ പാലക്കാട് ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. തുടർന്ന്​ പൊലീസ് കസ്​റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. കേസിലെ രണ്ടാം പ്രതി സ്ഥാപനത്തിലെ അപ്രൈസർ കാശുമണിയെ നേരത്തെ​ അറസ്​റ്റ്​ ചെയ്തിരുന്നു. കുഴൽമന്ദം എസ്.ഐ എ. അനൂപ്, എ.എസ്.ഐ സി.കെ. സുരേഷ്, സി.പി.ഒ സന്തോഷ്, ഹോംഗാർഡ് വിനോദ് എന്നിവരാണ് കേസന്വേഷിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story