ദേ​ശീ​യ​പാ​ത​യി​ൽ ന​വീ​ക​ര​ണം​ ഇഴയുന്നു; യാത്രക്കാർ വ​ല​യുന്നു

12:04 PM
08/11/2019
ദേ​ശീ​യ​പാ​ത ക​രി​മ്പ​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​െൻറ ദൃ​ശ്യം

ക​ല്ല​ടി​ക്കോ​ട്: കു​ഴി​നി​റ​ഞ്ഞ ദേ​ശീ​യ​പാ​ത​യി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​വാ​ത്ത​തും ഭാ​ഗി​ക​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും കാ​ര​ണം വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക്​ പ്ര​യാ​സ​മേ​റു​ന്നു. ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ ന​ടു​വൊ​ടി​ക്കു​ന്ന യാ​ത്ര​ക്ക് അ​വ​സാ​ന​മാ​യ​തു​മി​ല്ല. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ചി​റ​ക്ക​ൽ​പ്പ​ടി​ക്കും മു​ണ്ടൂ​രി​നും ഇ​ട​യി​ലാ​ണ് ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം എ​ങ്ങു​മെ​ത്താ​ത്ത​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും റോ​ഡി​​െൻറ ​േശാ​ച്യാ​വ​സ്ഥ​യും യാ​ത്ര​ക്കാ​രെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്ന​ത്. 

താ​ഴെ ത​ച്ച​മ്പാ​റ​യി​ൽ കു​ഴി അ​ട​ച്ച​തൊ​ഴി​ച്ചാ​ൽ മ​റ്റി​ട​ങ്ങ​ളി​ലെ​ല്ലാം റോ​ഡ് അ​തേ​പ​ടി​ത​ന്നെ ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. ര​ണ്ടു​മൂ​ന്നി​േ​ല​റെ സ്ഥ​ല​ങ്ങ​ളി​ൽ ഓ​വു​ചാ​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും പ​ണി പൂ​ർ​ത്തി​യാ​വാ​ത്ത​തും വി​ന​യാ​യി. ദേ​ശീ​യ​പാ​ത​യി​ൽ അ​യ​ൽ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ കൂ​ടു​ത​ൽ​സ​മ​യം വ​ഴി​യി​ൽ കു​ടു​ങ്ങു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. 

Loading...
COMMENTS