ക​ഠി​നം, കാ​ത്തി​രി​പ്പ്​

  • മു​നി​സി​പ്പ​ൽ ബ​സ്​ സ്​​റ്റാ​ൻ​ഡി​ൽ ബസ്​ കാ​ത്തു​നി​ൽ​പ്​ പൊ​രി​വെ​യി​ലി​ൽ

12:47 PM
26/10/2019
മു​നി​സി​പ്പ​ൽ ബ​സ്​ സ്​​റ്റാ​ൻ​ഡി​ലെ താ​ൽ​ക്കാ​ലി​ക ബ​സ്​ ബേ​യി​ൽ നിർത്തിയിട്ടിരിക്കുന്ന ബ​സു​ക​ൾ

പാ​ല​ക്കാ​ട്: മു​നി​സി​പ്പ​ൽ ബ​സ്​ സ്​​റ്റാ​ൻ​ഡ്​ നി​ന്നി​ട​ത്ത്​ കോ​ൺ​​ക്രീ​റ്റ്​ മാ​ലി​ന്യ​ക്കൂ​ന​യാ​ണ്. ബ​സ്​ സ്​​റ്റാ​ൻ​ഡ്​ പൊ​ളി​ച്ച്​ കോ​ൺ​​ക്രീ​റ്റ്​​ മാ​ലി​ന്യം നീ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്​. പ​ക്ഷേ, ബ​സ്​​ ബേ ​അ​വി​ടെ​ത്ത​ന്നെ​യു​ണ്ട്. വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ ബ​സ്​ ക​യ​റാ​നെ​ത്തു​ന്നു​മു​ണ്ട്. ​കു​ത്ത​നൂ​ർ, പൂ​ടൂ​ർ തു​ട​ങ്ങി ന​ഗ​ര​പ്രാ​ന്ത​ങ്ങ​ളി​ലേ​ക്കു​ള്ള​വ​ർ മു​ത​ൽ ഷൊ​ർ​ണൂ​ര​ട​ക്കം വി​ദൂ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള​വ​ർ വ​രെ മു​നി​സി​പ്പ​ൽ ബ​സ്​ സ്​​റ്റാ​ൻ​ഡി​ൽ ബ​സ്​ തി​ര​ഞ്ഞെ​ത്തു​ന്നു​ണ്ടെ​ന്ന്​ ബ​സ്​ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ബ​സ്​ സ്​​റ്റാ​ൻ​ഡി​ന്​ ബ​ല​ക്ഷ​യം ക​ണ്ടെ​ത്തി​യ​പ്പോ​ൾ ത​ന്നെ യാ​ത്ര​ക്കാ​ർ​ക്ക്​ ബ​സ്​ കാ​ത്തു​നി​ൽ​ക്കാ​ൻ ര​ണ്ടു​ താ​ൽ​ക്കാ​ലി​ക കാ​ത്തി​രി​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ച്ചി​രു​ന്നു.

ഇ​താ​ക​െ​ട്ട, ഇ​പ്പോ​ൾ സ്​​റ്റാ​ൻ​ഡ്​ പൊ​ളി​ക്കാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​മാ​ണ്. ര​ണ്ടു​ കാ​ത്തി​രി​പ്പ്​ കേ​ന്ദ്ര​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ൾ വ​ള​ച്ചു​കെ​ട്ടി കൈ​ക്ക​ലാ​ക്കി​യ​തോ​ടെ മു​നി​സി​പ്പ​ൽ ബ​സ്​ സ്​​റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ മ​ഴ​യ​ത്തും വെ​യി​ല​ത്തും പു​റ​ത്തു​ള്ള ക​ട​ത്തി​ണ്ണ​ക​ളി​ലോ സ്​​റ്റാ​ൻ​ഡി​ലെ ബ​സു​ക​ളി​ലോ അ​ഭ​യം​പ്രാ​പി​ക്ക​ണം. സ്​​റ്റാ​ൻ​ഡ്​ പൊ​ളി​ച്ച​തോ​ടെ ബ​സു​ക​ൾ​ക്ക്​ സ്​​റ്റാ​ൻ​ഡി​നു​ പു​റ​ത്ത്​ ന​ഗ​ര​സ​ഭ പ​ക​രം സം​വി​ധാ​നം ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും പ​ല ബ​സു​ക​ളും സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തും യാ​ത്ര​ക്കാ​ർ ബ​സ്​ ക​യ​റാ​നെ​ത്തു​ന്ന​തും മു​നി​സി​പ്പ​ൽ ബ​സ്​ സ്​​റ്റാ​ൻ​ഡി​ലൊ​രു​ക്കി​യ ബേ​യി​ലാ​ണ്. കാ​ത്തി​രി​പ്പ്​ കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന ക​സേ​ര​ക​ൾ പു​റ​ത്ത്​ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​​െൻറ വ​ള​പ്പി​ലും മ​ര​ച്ചു​വ​ട്ടി​ലും ഇ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും മ​ഴ​യോ വെ​യി​ലോ വ​ന്നാ​ൽ ഒാ​ട്ടം​ത​ന്നെ ശ​ര​ണം!

Loading...
COMMENTS