വാ​ഹ​ന​മോ​ഷ​ണം; മുഖ്യപ്രതി പി​ടി​യി​ൽ

11:24 AM
09/10/2019

കു​ഴ​ൽ​മ​ന്ദം: കാ​ർ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി മോ​ഷ്​​ടി​ച്ചു കൊ​ണ്ടു​പോ​കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി പി​ടി​യി​ൽ. മ​ണ്ണൂ​ർ തെ​രു​വ​ത്ത് ഷെ​ഫീ​ഖ് നി​യാ​സി​നെ​യാ​ണ് (21) പൊ​ലീ​സ് ക​ർ​ണാ​ട​ക ഷി​മോ​ഗ​യി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. 2018 ആ​ഗ​സ്​​റ്റി​ൽ ആ​ല​ത്തൂ​ർ വെ​ങ്ങ​നൂ​ർ സ്വ​ദേ​ശി സാ​ദി​ഖ​ലി​യു​ടെ ഇ​ന്നോ​വ കാ​ർ വാ​ങ്ങാ​നെ​ത്തി ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച്​ കാ​റു​മാ​യി ക​ട​ന്ന കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​ണ് ഇ​യാ​ൾ. കു​ഴ​ൽ​മ​ന്ദം പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ൽ ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കാ​ർ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തു​ക​യും കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ളാ​യ ക​ർ​ണാ​ട​ക ഹൊ​സൂ​ർ ആ​നേ​ക്ക​ൽ സ്വ​ദേ​ശി തൗ​ഫീ​ഖ് ഖാ​ൻ, ഒ​റ്റ​പ്പാ​ലം മ​ണ്ണൂ​ർ സ്വ​ദേ​ശി നാ​സ​ർ എ​ന്നി​വ​രെ മു​മ്പ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

പ്ര​തി​ക​ളി​ൽ​നി​ന്ന് ഒ​റ്റ​പ്പാ​ല​ത്തു​നി​ന്ന് ക​ള​വു​പോ​യ മ​റ്റൊ​രു കാ​റും പൊ​ലീ​സ് വീ​ണ്ടെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, അ​ന്ന് മു​ഖ്യ​പ്ര​തി ഷെ​ഫീ​ഖ് നി​യാ​സ്​ ​മു​ങ്ങി. തു​ട​ർ​ന്ന്​ പാ​ല​ക്കാ​ട് സൈ​ബ​ർ സെ​ല്ലി​​െൻറ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ നി​യാ​സ്​ വ​ല​യി​ലാ​യ​ത്​. ഇ​യാ​ളു​ടെ ഒ​​ളി​സ​േ​ങ്ക​തം സം​ബ​ന്ധി​ച്ച്​ സൂ​ച​ന ല​ഭി​ച്ച അ​ന്വേ​ഷ​ണ സം​ഘം ക​ർ​ണാ​ട​ക​യി​ലെ ഷി​മോ​ഗ​ക്ക​ടു​ത്ത ഭ​ദ്രാ​വ​തി​യി​ൽ നി​ന്നാ​ണ്​ ​പി​ടി​കൂ​ടി​യ​ത്. ഷെ​ഫീ​ഖ് നി​യാ​സി​നെ​തി​രെ ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ വാ​ഹ​ന​മോ​ഷ​ണ കേ​സും മ​ങ്ക​ര സ്​​റ്റേ​ഷ​നി​ൽ മാ​ന​ഭം​ഗ കേ​സും നി​ല​വി​ലു​ണ്ട്. കു​ഴ​ൽ​മ​ന്ദം ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ബ് ദു​ൽ മു​നീ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​നൂ​പ്, എ.​എ​സ്.​ഐ പ്ര​ശാ​ന്ത്, എ​സ്.​സി.​പി.​ഒ താ​ജു​ദ്ദീ​ൻ, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ റ​ഹീം മു​ത്തു, പി. ​സ​ന്ദീ​പ്, യു. ​സൂ​ര​ജ് ബാ​ബു, കെ. ​ദി​ലീ​പ് എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.  

Loading...
COMMENTS