Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആ​ല​ത്തൂ​ർ മേ​ൽ​പാ​ലം:...

ആ​ല​ത്തൂ​ർ മേ​ൽ​പാ​ലം: ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​രും

text_fields
bookmark_border
ആ​ല​ത്തൂ​ർ മേ​ൽ​പാ​ലം:  ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​രും
cancel
camera_alt????????????????? ???????????? ?????????????????? ?????????? ??????????? ????????? ??????????

ആ​ല​ത്തൂ​ർ: വാ​ള​യാ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത 544ൽ ​ആ​ല​ത്തൂ​ർ ഗു​രു​കു​ലം ജ​ങ്​​ഷ​നി​ലെ മേ​ൽ​പാ​ല​ത്തി​ൽ ക​ണ്ടെ​ത്തി​യ ത​ക​രാ​റ് പ​രി​ഹ​രി​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി. സ്പാ​നു​ക​ളു​ടെ മു​ക​ളി​ലെ ത​ക​രാ​റാ​യ മൂ​ന്ന് സ്ലാ​ബും പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. കോ​ൺ​ക്രീ​റ്റ് ബ​ല​പ്പെ​ടു​ന്ന​തു​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​രും. സ്ലാ​ബി​​െൻറ ക​മ്പി​ക​ൾ മി​നു​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​രു​ക​യാ​ണ്. നി​യ​ന്ത്ര​ണം എ​ത്ര ദി​വ​സ​ത്തേ​ക്ക് വേ​ണ്ടി​വ​രു​മെ​ന്ന​തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ക​മ്പി​ക​ളു​ടെ മി​നു​ക്കു​പ​ണി​ക​ൾ​ക്കു ശേ​ഷ​മാ​ണ് വാ​ർ​പ്പ് ന​ട​ക്കു​ക.

വ്യാ​ഴാ​ഴ്ച വാ​ർ​പ്പ് ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ്‌ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ിരുന്നത്. കോ​ൺ​ക്രീ​റ്റ് ചെ​യ്താ​ൽ അ​ത് ബ​ല​പ്പെ​ടും​വ​രെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ ക​ഴി​യി​ല്ല. മേ​ൽ​പാ​ല​ത്തി​​െൻറ അ​ടി​ഭാ​ഗ​ത്തു​നി​ന്ന് സി​മ​ൻ​റ് ക​ട്ട അ​ട​ർ​ന്നു​വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് ഒ​മ്പ​തു​ദി​വ​സം മു​മ്പ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്. പാ​ല​ക്കാ​ട്​ ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം സ്വാ​തി ജ​ങ്​​ഷ​നി​ൽ​നി​ന്ന് സ​ർ​വി​സ് റോ​ഡ് വ​ഴി തി​രി​ച്ചു​വി​ട്ടി​രി​ക്കു​ക​യാ​ണ്. എ​രി​മ​യൂ​ർ തോ​ട്ടു​പാ​ല​ത്താ​ണ് സ​ർ​വി​സ് റോ​ഡ് വീ​ണ്ടും ദേ​ശീ​യ​പാ​ത​യി​ൽ ചേ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story