മോ​ഷ​ണ​ക്കേ​സ്​ പ്ര​തി ഒ​മ്പ​ത്​  വ​ർ​ഷ​ത്തിനുശേഷം പി​ടി​യി​ൽ

10:25 AM
22/05/2019
ന​സീ​ർ

കു​ഴ​ൽ​മ​ന്ദം: മോ​ഷ​ണ​ക്കേ​സ്​ പ്ര​തി ഒ​മ്പ​ത്​ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പി​ടി​യി​ൽ. ത​മി​ഴ്​​നാ​ട്​ നീ​ല​ഗി​രി സ്വ​ദേ​ശി ന​സീ​ർ (33) ആ​ണ്​ പി​ടി​യി​ലാ​യ​ത്. 2011ൽ ​കു​ഴ​ൽ​മ​ന്ദം ശ്രീ​കൃ​ഷ്ണ ബാ​റ്റ​റി ആ​ൻ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ​സ് എ​ന്ന സ്ഥാ​പ​നം രാ​ത്രി കു​ത്തി​ത്തു​റ​ന്ന്​ വാ​ഹ​ന​ങ്ങ​ളു​ടെ ബാ​റ്റ​റി മോ​ഷ്​​ടി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ന​സീ​റി​നെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ഇ​യാ​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ ത​മി​ഴ്​​നാ​ട്ടി​ൽ ഒ​ളി​വി​ലു​ണ്ടെ​ന്ന്​ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ ​െപാ​ലീ​സ് ത​മി​ഴ്നാ​ട് ഗു​ഡ​ല്ലൂ​ർ എ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സി.​െ​എ സ​ണ്ണി ചാ​ക്കോ, എ​സ്.​െ​എ അ​നൂ​പ്, എ​സ്.​സി.​പി.​ഒ. വ​ത്സ​ൻ, ക്രൈം ​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ റ​ഹിം മു​ത്തു, കൃ​ഷ്ണ​ദാ​സ്, സൂ​ര​ജ് ബാ​ബു, ദി​ലീ​പ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. 

Loading...
COMMENTS