ടാ​ങ്ക​ർ ലോ​റി​യും വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

  • ടാ​ങ്ക​ർ ലോ​റി​, വാ​ൻ എന്നിവയുടെ മു​ൻ ഭാ​ഗ​ങ്ങൾ ത​ക​ർ​ന്നു

10:24 AM
20/05/2019
മ​ങ്ക​ര​യി​ൽ അ​പ​ക​ട​ത്തി​ൽ മ​റി​ഞ്ഞ ടാ​ങ്ക​ർ ലോ​റി

മ​ങ്ക​ര: സം​സ്ഥാ​ന​പാ​ത​യി​ൽ മ​ങ്ക​ര വി​ല്ലേ​ജി​ന് സ​മീ​പം ടാ​ങ്ക​ർ ലോ​റി​യും വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച വാ​നും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വാ​നി​ലു​ണ്ടാ​യി​രു​ന്ന മ​ങ്ക​ര കി​ഴ​ക്കേ​പാ​ലാ​ട്ട് രാ​മ​ച​ന്ദ്ര​ൻ ന​മ്പ്യാ​ർ (60), ഭാ​ര്യ ശാ​ന്താ ന​മ്പ്യാ​ർ (55), ഇ​വ​രു​ടെ ബ​ന്ധു വി​ജ​യ​ൻ (67), വാ​ൻ ഡ്രൈ​വ​ർ അ​ക​ലൂ​ർ സ്വ​ദേ​ശി ബാ​ല​സു​ബ്ര​മ​ണ്യ​ൻ (58), ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ ബാ​ല​കൃ​ഷ്ണ​ൻ (40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ അ​ഞ്ചു​പേ​രേ​യും വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ലാ​യി ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. 

സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ജ​യ​ൻ, ശാ​ന്താ​ന​മ്പ്യാ​ർ എ​ന്നി​വ​രെ പി​ന്നീ​ട് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. പാ​ച​ക​വാ​ത​കം ഇ​റ​ക്കി​യ ശേ​ഷം കോ​ട്ട​ക്ക​ലി​ൽ​നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യും പു​തു​പ്പ​രി​യാ​ര​ത്തു​നി​ന്ന് മ​ങ്ക​ര​യി​ലേ​ക്ക് വ​ന്ന വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച സ്കോ​ർ​പി​യോ​വാ​നും ത​മ്മി​ലാ​ണ് നേ​ർ​ക്കു​നേ​ർ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ടാ​ങ്ക​ർ ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. വാ​ൻ റോ​ഡി​ന് ന​ടു​വി​ൽ തി​രി​ഞ്ഞു​നി​ന്നു.

ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​ക്കാ​ൻ വാ​ൻ പാ​ത​ക്ക​രി​കി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​മ​റി​ഞ്ഞ് പാ​ല​ക്കാ​ട് നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. മ​റി​ഞ്ഞ ടാ​ങ്ക​റി​ൽ​നി​ന്ന് ഡീ​സ​ൽ ചോ​ർ​ച്ച ഉ​ണ്ടാ​യ​തോ​ടെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഡീ​സ​ൽ മു​ഴു​വ​നും മ​റ്റൊ​രു കാ​നി​ലേ​ക്ക് മാ​റ്റി. ടാ​ങ്ക​ർ ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​വും വാ​നി‍​െൻറ മു​ൻ ഭാ​ഗ​വും ത​ക​ർ​ന്നു. ഡി​വൈ.​എ​സ്.​പി ജി.​ഡി. വി​ജ​യ​കു​മാ​ർ, മ​ങ്ക​ര എ​സ്.​ഐ എ​ൻ.​കെ. പ്ര​കാ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ ​ക്രെ​യി​ൻ എ​ത്തി​ച്ച് ടാ​ങ്ക​ർ ലോ​റി ഉ​യ​ർ​ത്തി. 

Loading...
COMMENTS