വേനൽമ​ഴ: കാറ്റിൽ വ്യാപക നാശം

  • വൈ​ദ്യു​തി പോ​സ്​​റ്റു​ക​ൾ ത​ക​ർ​ന്നു​വീ​ണു

  • മ​രം വീ​ണ്  ഗ​താ​ഗ​ത ത​ട​സ്സം

  • തെ​ങ്ങ് ക​ട​പു​ഴ​കി​ വീ​ട് ത​ക​ർ​ന്നു

10:35 AM
17/05/2019
കാ​റ്റി​ൽ തെ​ങ്ങു​വീ​ണ് ത​ക​ർ​ന്ന മം​ഗ​ലം മ​ണ​പ്പു​ള്ളി​മ​ടം കു​മാ​ര​െൻറ വീ​ട്

നെ​ല്ലി​യാ​മ്പ​തി: മേ​ഖ​ല​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ണ്ടാ​യി. കാ​ര​പ്പാ​റ റോ​ഡി​ൽ വാ​ക​മ​രം ക​ട​പു​ഴ​കി കു​റു​കെ വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടും മ​രം മു​റി​ച്ചു​നീ​ക്കാ​നാ​കാ​ത്ത​തി​നാ​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച രാ​വി​ലെ കാ​ര​പ്പാ​റ​യി​ലേ​ക്കു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ്​ നൂ​റ​ടി​യി​ൽ നി​ർ​ത്തി​യി​ട്ടു.

വ​ണ്ണാ​ത്തി​പ്പാ​ലം, ക​ര​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ്സ​പ്പെ​ട്ടു.അ​ഞ്ചു വൈ​ദ്യു​തി പോ​സ്​​റ്റു​ക​ൾ കാ​റ്റ​ത്തും മ​ഴ​യ​ത്തും ത​ക​ർ​ന്നി​ട്ടു​ണ്ട്. കാ​ര​പ്പാ​റ മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു. മ​ര​ങ്ങ​ൾ പ​ല​യി​ട​ത്തും ക​ട​പു​ഴ​കി വീ​ണു. പ​ഴ​യ​ലെ​ക്കി​ടി: ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലെ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും സ​മീ​പ​ത്തെ തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ് വീ​ട് ത​ക​ർ​ന്നു. മം​ഗ​ലം മ​ണ​പ്പു​ള്ളി​മ​ടം കു​മാ​ര​​െൻറ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ത​ല​നാ​രി​ഴ​ക്കാ​ണ് കു​ടും​ബം ര​ക്ഷ​പ്പെ​ട്ട​ത്. 

Loading...
COMMENTS