പണിതിട്ടും പണിതിട്ടും തീരാതെ...

  • റോ​ഡ്​ നവീകരണം നീളുന്നതിൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

10:36 AM
15/05/2019
മെ​റ്റ​ൽ പ​ര​ന്ന് ഗ​താ​ഗ​തം ദുഷ്​കര​മാ​യ ന​ഗ​രി​പു​റം- കൊ​ട്ട​ക്കു​ന്ന് പൊ​തു​മ​രാ​മ​ത്ത് റോ​ഡ്

പ​ത്തി​രി​പ്പാ​ല: ആ​റു​മാ​സം പി​ന്നി​ട്ടി​ട്ടും ന​ഗ​രി​പു​റം കൊ​ട്ട​ക്കു​ന്ന് പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. ഒ​രു മാ​സ​ത്തി​നി​ടെ പ​ത്തോ​ളം ബൈ​ക്ക് യാ​ത്ര​ക്കാ​രാ​ണ് വീ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യു​ള്ള പൈ​പ്പ് ലൈ​ൻ പ​ണി പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ഇ​നി മ​രാ​മ​ത്ത് വ​കു​പ്പാ​ണ് ടാ​റി​ങ്​ ന​ട​ത്തേ​ണ്ട​ത്. അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ൽ മൂ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ടാ​റി​ങ്​ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​രം ഭാ​ഗി​ക​മാ​യി മെ​റ്റ​ലി​ട്ടു. ഇ​ത്ര​യും ദൂ​രം ടാ​റി​ങ് ന​ട​ത്താ​തെ പൊ​തു​മ​രാ​മ​ത്ത് പ​ണി നി​ർ​ത്തി സ്ഥ​ലം​വി​ട്ട​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യ​ത്. 

മെ​റ്റ​ലി​​െൻറ മു​ക​ളി​ൽ​ക​യ​റി പോ​കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പ​ല​തും അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ യാ​ത്ര​ക്കാ​ർ ചി​കി​ത്സ​യി​ലാ​യി. മൂ​ന്നാ​ഴ്ച പി​ന്നി​ട്ടി​ട്ടും ടാ​റി​ങ്​ തു​ട​ങ്ങാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൊ​വ്വാ​ഴ്ച പ്ര​തി​ഷേ​ധ​വു​മാ​യി റോ​ഡി​ലി​റ​ങ്ങി​യ​ത്. കു​മ്മ​നാ​ട്ട് ശി​വ​ദാ​സ് എ​ന്ന​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്ക് യാ​ത്ര​ക്കി​ടെ വീ​ണ്​ ചി​കി​ത്സ​യി​ലാ​ണ്. മോ​ഹ​ന​ൻ, സ​ന്തോ​ഷ്, നി​ഖി​ൽ എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി ബൈ​ക്ക് യാ​ത്രി​ക​ർ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. മെ​റ്റ​ലു​ക​ൾ റോ​ഡി​ലേ​ക്ക് പ​ര​ന്നു കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. മ​ഴ​യെ​ത്തും മു​േ​മ്പ  ടാ​റി​ങ്​ ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ റോ​ഡ് ച​ളി​ക്കു​ള​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നാ​ല് സ്വ​കാ​ര്യ ബ​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന റോ​ഡാ​ണി​ത്. ഒ​രാ​ഴ്ച​ക്ക​കം ന​ട​പ​ടി​യാ​യി​െ​ല്ല​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. 

 

Loading...
COMMENTS