വ​റ്റി​വ​ര​ണ്ട്​ ജ​ല​സ്രോ​ത​സ്സു​ക​ൾ;  ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത

  • ക​ർ​ഷ​ക​ർ പ​ല​രും കു​ഴ​ൽ​കി​ണ​റു​ക​ളെ​യാ​ണ്​ ആ​ശ്ര​യി​ക്കു​ന്ന​ത്

10:15 AM
13/05/2019
1. മു​ത​ല​മ​ട​യി​ൽ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ കൊ​ക്ക​ർ​ണി​ക​ളി​ലൊ​ന്ന് 2. വേ​ന​ലി​ൽ വ​റ്റി​വ​ര​ണ്ട മ​ണ്ണൂ​ർ പേ​ഴും​കാ​ട് പു​ത്ത​ൻ​കു​ളം

കൊ​ല്ല​ങ്കോ​ട്: മ​ഴ വ​ർ​ഷി​ക്കാ​താ​യ​തോ​ടെ കാ​ർ​ഷി​ക ജ​ല​സ്രോ​ത​സ്സു​ക​ളി​ൽ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞു. കൊ​ല്ല​ങ്കോ​ട്, മു​ത​ല​മ​ട, എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള നാ​ൽ​പ​തി​ല​ധി​കം കൊ​ക്ക​ർ​ണി​ക​ളി​ലും കു​ള​ങ്ങ​ളി​ലു​മാ​ണ് ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ പ​ല​രും കു​ഴ​ൽ​കി​ണ​റു​ക​ളെ​യാ​ണ്​ ആ​ശ്ര​യി​ക്കു​ന്ന​ത്. ര​ണ്ട് വേ​ന​ൽ മ​ഴ ല​ഭി​ച്ച​തോ​ടെ വീ​ണ്ടും മ​ഴ​യു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വി​ത്തി​റ​ക്കി​യ പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്കും ഇ​ട​വേ​ള കൃ​ഷി​ക്കാ​യി വി​ത്തി​റ​ക്കി​യ​വ​ർ​ക്കു​മാ​ണ് തി​രി​ച്ച​ടി​യാ​യ​ത്. വേ​ന​ൽ മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വി​ത്തി​റ​ക്കി​യ പ​ച്ച​ക്ക​റി കൃ​ഷി മേ​ഖ​ല​ക്ക് വ​ൻ​തോ​തി​ൽ ന​ഷ്​​ട​മു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ മ​ഴ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് കൊ​ല്ല​ങ്കോ​ട് മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ. 

മ​ണ്ണൂ​ർ: ക​ടു​ത്ത വേ​ന​ലി​ൽ ജ​ലാ​ശ​യ​ങ്ങ​ളും കു​ള​ങ്ങ​ളും വ​റ്റി​വ​ര​ണ്ട​തോ​ടെ മ​ണ്ണൂ​ർ മേ​ഖ​ല​യി​ലും ജ​ല​ക്ഷാ​മ​ത്തി​ന് സാ​ധ്യ​ത. മേ​ഖ​ല​യി​ലെ കു​ള​ങ്ങ​ളും ജ​ലാ​ശ​യ​ങ്ങ​ളും തോ​ടു​ക​ളും വ​റ്റി​വ​ര​ണ്ടു. ആ​ഴ​മേ​റി​യ കു​ള​ങ്ങ​ളും കി​ണ​റു​ക​ളും വ​റ്റി​വ​ര​ണ്ട​തോ​ടെ ചി​ല മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മ​വും രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. വേ​ന​ലി​ൽ പോ​ലും വ​റ്റാ​ത്ത പ​ല കു​ള​ങ്ങ​ൾ ഇ​ത്ത​വ​ണ വ​റ്റി​വ​ര​ണ്ടു. ഇ​തോ​ടെ കു​ളി​ക്കാ​നും അ​ല​ക്കാ​നു​മാ​യി പ​ല​ർ​ക്കും കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. ചി​ല മേ​ഖ​ല​ക​ളി​ൽ കി​ണ​റു​ക​ൾ വ​ര​ണ്ടു​ണ​ങ്ങി. മി​ക്ക​തോ​ടു​ക​ളി​ലും വെ​ള്ളം വ​റ്റി​യ​തോ​ടെ ക​ർ​ഷ​ക​രും ആ​ശ​ങ്ക​യി​ലാ​ണ്. കു​ള​ങ്ങ​ളി​ൽ വെ​ള്ളം വ​റ്റി​യ​തോ​ടെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ളി​നീ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ഉൗ​ർ​ജി​ത​മാ​യി​ട്ടു​ണ്ട്. ഭാ​ര​ത​പ്പു​ഴ​ക​ളി​ലെ ചി​ല ത​ട​യ​ണ​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വെ​ള്ള​മു​ള്ള​ത്. ജ​ല​സ്രോ​ത​സ്സു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്​​ച പ​ല​കു​ള​ങ്ങ​ളെ​യും നാ​ശ​ത്തി​ലേ​ക്ക്​ ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്. 

Loading...
COMMENTS