ലെ​ക്കി​ടി​യി​ൽ വ്യാ​പാ​ര  സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം

  • ര​ണ്ടു ക​ട​ക​ളി​ൽ​നി​ന്നാ​യി 25,000 രൂ​പ ക​വ​ർ​ന്നു

10:20 AM
08/05/2019

ലെ​ക്കി​ടി: സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാ​പ​ക മോ​ഷ​ണം. വി​വി​ധ ക​ട​ക​ളി​ൽ​നി​ന്നാ​യി 25,000ത്തി​ലേ​റെ രൂ​പ ന​ഷ്​​ട​മാ​യി. കോ​ഴി​ക്ക​ട, സ​മീ​പ​ത്തെ അ​നു​ഗ്ര​ഹ ലോ​ട്ട​റി​ക്ക​ട എ​ന്നി​വ​യു​ടെ പൂ​ട്ട് ത​ക​ർ​ത്താ​ണ്​ മോ​ഷ​ണം. കോ​ഴി​ക്ക​ട​യി​ൽ​നി​ന്ന്​ 500  രൂ​പ​യും ലോ​ട്ട​റി​ക്ക​ട​യി​ൽ​നി​ന്ന്​ 25,000 രൂ​പ​യും മോ​ഷ​ണം പോ​യി. 

പൂ​ട്ട് തു​റ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ത​മി​ഴ്നാ​ട് മോ​ഡ​ൽ പി​ക്കാ​സും മ​റ്റു ആ​യു​ധ​ങ്ങ​ളും ക​ട​യു​ടെ പി​ൻ​വ​ശ​ത്തു​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. മോ​ഷ്​​ടാ​ക്ക​ളു​ടെ ദൃ​ശ്യം സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഒ​റ്റ​പ്പാ​ലം എ​സ്.​ഐ സു​ബീ​ഷ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. പൊ​ലീ​സ് രാ​ത്രി പ​ട്രോ​ളി​ങ്​ ശ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Loading...
COMMENTS