ഓർമകളിൽ അ​േത ഇരമ്പം,  വീണ്ടും നിരത്ത്​ വാണ്​ അംബാസിഡർ

  • 16 സം​സ്ഥാ​ന​വും ഭൂ​ട്ടാ​നും  ചു​റ്റി​യ 1988 മാ​ർ​ക്ക് ഫോ​ർ മോ​ഡ​ൽ  KDE 5555 കാ​ർ കാ​ഴ്ച​ക്കാ​ർ​ക്ക്  ഏ​റെ കൗ​തു​ക​മാ​യി

10:48 AM
03/05/2019
ചാലിശ്ശേരി മുലയംപറമ്പത്ത് ക്ഷേത്രമൈതാനത്ത്​ നടന്ന അംബാസിഡർ കാറുകളുടെ സംഗമം

ചാ​ലി​ശ്ശേ​രി: റോ​ഡു​ക​ളി​ലെ താ​ര​രാ​ജാ​വ് അം​ബാ​സി​ഡ​ർ കാ​റു​ക​ളു​ടെ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. ബു​ധ​നാ​ഴ്ച ചാ​ലി​ശ്ശേ​രി മു​ല​യം​പ​റ​മ്പ​ത്ത് ക്ഷേ​ത്ര മൈ​താ​ന​ത്താ​ണ് അം​ബാ​സി​ഡ​ർ കാ​ർ ഫാ​ൻ​സ് കേ​ര​ള എ​ന്ന വാ​ട്സ്​​ആ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത​ല കാ​ർ സം​ഗ​മം ന​ട​ന്ന​ത്. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ, കൊ​ല്ലം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ നി​ന്നും അ​യ​ൽ സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നു​മാ​യി അ​മ്പ​തോ​ളം കാ​റു​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

16 സം​സ്ഥാ​ന​വും ഭൂ​ട്ടാ​നും ചു​റ്റി​യ 1988 മാ​ർ​ക്ക് ഫോ​ർ മോ​ഡ​ൽ KDE 5555 കാ​ർ കാ​ഴ്ച​ക്കാ​ർ​ക്ക് ഏ​റെ കൗ​തു​ക​മാ​യി. സം​ഗ​മം ക​ൺ​വീ​ന​ർ സി.​ജി. ജോ​യ് ചാ​വ​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ജെ​നി​ൽ ജെ​യി​സ​ൺ ചാ​ല​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​റി​ൽ ഇ​ന്ത്യ ചു​റ്റി​യ ചാ​ല​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ ആ​ദ​ർ​ശ്, നി​ഖി​ൽ എ​ന്നി​വ​രെ ഷൈ​ജു കാ​സ​ർ​കോ​ട്​ ആ​ദ​രി​ച്ചു. ഉ​ണ്ണി കേ​ച്ചേ​രി ലോ​ഗോ​സ്​​റ്റി​ക്ക​ർ വി​ത​ര​ണം ചെ​യ്​​തു. ര​വി കോ​യ​മ്പ​ത്തൂ​ർ, വി​ജ​യ​കു​മാ​ർ വൈ​ക്കം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Loading...
COMMENTS