അപകടം വാതിൽ തുറക്കുന്നു

  • വാതിൽ അടക്കാതെ ബ​സുകൾ ഒാടുന്ന​ത്​ അപകടത്തിനിടയാക്കുന്നു

10:47 AM
27/02/2019
വാതിൽ അടക്കാതെ സർവീസ്​ നടത്തുന്ന ത​മി​ഴ്നാ​ട് ട്രാ​ൻ​സ്​​പോ​ർ​ട്ട് ബ​സ്​
പു​ത​ന​ഗ​രം: ബ​സു​ക​ൾ വാ​തി​ലു​ക​ളി​ല്ലാ​തെ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. പ​ഴ​നി, പൊ​ള്ളാ​ച്ചി, കോ​യ​മ്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ പു​തു​ന​ഗ​രം, കൊ​ല്ല​േ​ങ്കാ​ട് വ​ഴി സ​ർ​വി​സ്​ ന​ട​ത്തു​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ബ​സു​ക​ളും പ്രാ​ദേ​ശി​ക സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​മാ​ണ് വാ​തി​ൽ തു​റ​ന്ന നി​ല​യി​ൽ ഒാ​ടു​ന്ന​ത്. ഇ​തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ ബ​സ് ​പാ​സ​ഞ്ചേ​ഴ്സ്​ അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​ക​ളി​ൽ ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും ന​ട​പ​ടി ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. കൊ​ടു​വാ​യൂ​രി​ൽ ബ​സി​െൻറ വാ​തി​ൽ തു​റ​ന്നി​ട്ട​തു​മൂ​ല​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ മ​രി​ക്കാ​ൻ ഇ​ട​യാ​യി​ട്ടും പൊ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​ക​ൾ വാ​തി​ൽ തു​റ​ന്നി​ടു​ന്ന ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ഇ​തി​നെ​തി​രെ ക​മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്നും ബ​സ്​​പാ​സ​ഞ്ചേ​ഴ്സ്​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. 
 
Loading...
COMMENTS