പാലക്കാട്​ ജില്ല

  • •സം​സ്ഥാ​ന​ തല​ത്തി​ൽ പ​ത്താം​സ്ഥാ​ന​ത്ത്​ •പ​രീ​ക്ഷ എ​ഴു​തി​യ 38,714 വി​ദ്യാ​ർ​ഥി​ക​ളി​ൽ 38,227 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത നേ​ടി •104 വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക്​ നൂ​റു ശ​ത​മാ​നം വി​ജ​യം

01:24 AM
01/07/2020
Exam-sslc

പാ​ല​ക്കാ​ട്​: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യിൽ 98.74 ശ​ത​മാ​നം വിജയം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 2.23 ശ​ത​മാ​ന​ത്തി​​​​​​​െൻറ വ​ർ​ധ​ന. 2,821 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ്​ ക​ര​സ്ഥ​മാ​ക്കി. ഇ​ത്ത​വ​ണ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച സ്​​കൂ​ളു​ക​ൾ 104. (സ​ർ​ക്കാ​ർ- 40, എ​യ്​​ഡ​ഡ്​- 27, അ​ൺ​എ​യ്​​ഡ​ഡ്- 37).

palakkad sslc 2020 by Madhyamam on Scribdകു​തി​ച്ചു; സ​മ്പൂ​ർ​ണ എ​പ്ല​സ്​ 
പാ​ല​ക്കാ​ട്​: സ​മ്പൂ​ർ​ണ എ​പ്ല​സി​ൽ പെ​ൺ ആ​ധി​പ​ത്യം. മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ്​ നേ​ടി​യ 2,821 വി​ദ്യാ​ർ​ഥി​ക​ളി​ൽ 2,105 പേ​രും പെ​ൺ​കു​ട്ടി​ക​ളാ​ണ്, ആ​ൺ​ക​ു​ട്ടി​ക​ൾ 716 മാ​ത്രം. എ​പ്ല​സു​കാ​രു​ടെ എ​ണ്ണം വി​ദ്യാ​ഭ്യാ​സ ജി​ല്ല തി​രി​ച്ച്​ (​ബ്രാ​ക്ക​റ്റി​ൽ മു​ൻ​വ​ർ​ഷം എ​പ്ല​സ്​ നേ​ടി​വ​രു​ടെ എ​ണ്ണം): പാ​ല​ക്കാ​ട്​ വി​ദ്യാ​ഭ്യാ​സ ജി​ല്ല-1141 (926) ഒ​റ്റ​പ്പാ​ലം- 847 (590 ) മ​ണ്ണാ​ർ​ക്കാ​ട്- 833 (707). പാ​ല​ക്കാ​ട്​ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ സ​മ്പൂ​ർ​ണ എ​പ്ല​സ്​ നേ​ടി​യ പെ​ൺ​കു​ട്ടി​ക​ൾ: (മ​​ു​ൻ വ​ർ​ഷ​ത്തെ എ​ണ്ണം ​​ബ്രാ​ക്ക​റ്റി​ൽ)- 872 (703), ആ​ൺ​കു​ട്ടി​ക​ൾ- 269 (223). ഒ​റ്റ​പ്പാ​ലം: പെ​ൺ- 645 (461), ആ​ൺ- 202 (129). മ​ണ്ണാ​ർ​ക്കാ​ട്:​ പെ​ൺ- 588 (480), ആ​ൺ- 245 (227). ക​ഴി​ഞ്ഞ വ​ർ​ഷം 2,223 പേ​രാ​ണ്​ ജി​ല്ല​യി​ൽ സ​മ്പൂ​ർ​ണ എ​പ്ല​സ്​ നേ​ടി​യ​ത്. ഇ​ക്കു​റി സ​മ്പൂ​ർ​ണ എ​പ്ല​സു​​കാ​രു​ടെ എ​ണ്ണ​ത്തി​ൽ 598 പേ​രു​ടെ വ​ർ​ധ​ന​യു​ണ്ട്. 2016ൽ 1,329​ഉം 2017ൽ 1,418​ഉം 2018ൽ 2,176​ഉം പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ സ​മ്പൂ​ർ​ണ എ​പ്ല​സ്​ ഉ​ണ്ടാ​യി​രു​ന്ന​ത്.

സർക്കാർ സ്​​കൂ​ളു​ക​ൾ​ക്ക്​ വി​സ്​​മ​യ​ക​ര​ മു​ന്നേ​റ്റം
പാ​ല​ക്കാ​ട്​: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ജി​ല്ല​ക്ക്​ വ​ൻ മു​ന്നേ​റ്റം. ഇ​താ​ദ്യ​മാ​യി വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​ക്കോ​ട്​ ജി​ല്ല​ക​ളെ പി​ന്ത​ള്ളി പാ​ല​ക്കാ​ട്​ സം​സ്ഥാ​ന​ത്ത്​ പ​ത്താ​മ​തെ​ത്തി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വി​ജ​യ ശ​ത​മാ​നം ഉ​യ​ർ​ന്നി​ട്ടും 13ാം സ്ഥാ​ന​ത്ത്​ തു​ട​രു​ക​യാ​യി​രു​ന്നു ജി​ല്ല. 98.74 ശ​ത​മാ​നം വി​ജ​യം ച​രി​ത്ര​നേ​ട്ട​മാ​ണ്. 

100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ല​യ​ങ്ങ​ൾ മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 35 എ​ണ്ണം അ​ധി​കം. സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ​ക്ക്​ ഇ​ക്കു​റി വി​സ്​​മ​യ​ക​ര​മാ​യ മു​​ന്നേ​റ്റം. 40 സ്​​കൂ​ളു​ക​ളാ​ണ്​ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച​ത്. എ​യ്​​ഡ​ഡി​നും (27) അ​ൺ​എ​യ്​​ഡ​ഡി​നും (37) ഗ​വ. സ്​​കൂ​ളു​ക​ളോ​ടൊ​പ്പം ഒാ​ടി​യെ​ത്താ​നാ​യി​ല്ല. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 600ലേ​റെ കു​ട്ടി​ക​ൾ ഇ​ത്ത​വ​ണ സ​മ്പൂ​ർ​ണ എ ​പ്ല​സ്​ നേ​ടി​യ​തും ശു​ഭ​ല​ക്ഷ​ണം.  പ​ഠ​ന നി​ല​വാ​ര​വും ഉ​യ​രു​ന്നു​വെ​ന്നാ​ണ്​ സ​മ്പൂ​ർ​ണ എ ​പ്ല​സു​ക​ളു​ടെ വ​ർ​ധ​ന സൂ​ചി​പ്പി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പും  ജി​ല്ല പ​ഞ്ചാ​യ​ത്തും എ​സ്.​എ​സ്.​എ​യും ഡ​യ​റ്റും ചേ​ർ​ന്ന്​ ന​ട​പ്പാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ്​ മി​ക​വി​ലേ​ക്ക്​ ന​യി​ച്ച​ത്. മ​ത്സ​ര​ബു​ദ്ധി​യോ​ടെ​യു​ള്ള പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​ണ്​​ ഇ​ത്ത​വ​ണ​ത്തെ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. സം​സ്ഥാ​ന ശ​രാ​ശ​രി​യു​മാ​യു​ള്ള അ​ന്ത​രം കേ​വ​ലം 0.8 ശ​ത​മാ​നം മാ​ത്രം.  

അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ ഇ​ത്ത​വ​ണ​യും മി​ന്നും​പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചു. ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഫ​ലം​​മെ​ച്ച​പ്പെ​ടു​ത്താ​ൻ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​പാ​ടി ഗു​ണം​ചെ​യ്​​ത​താ​യി ഡി.​ഡി.​ഇ കെ. ​കൃ​ഷ്​​ണ​ൻ പ​റ​യു​ന്നു. പൊ​തു​വെ പ​ഠ​ന​നി​ല​വാ​ര​ത്തി​ൽ പി​ന്നാ​ക്കം പോ​യി​രു​ന്ന കി​ഴ​ക്ക​ൽ മേ​ഖ​ല​യി​ലും മൂ​ന്ന്​ സ്​​കൂ​ളു​ക​ൾ ഒ​ഴി​കെ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി. കൃ​ത്യ​മാ​യി ക്ലാ​സി​ൽ എ​ത്താ​ത്ത കു​ട്ടി​ക​െ​ള ക​ണ്ടെ​ത്തി പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യ​ത്​ ഇ​ൗ ​മേ​ഖ​ല​യി​ൽ ഫ​ലം ചെ​യ്​​തു. ഇ​ത​വ​ണ മൂ​ന്ന്​ വി​ദ്യാ​ഭ്യ​സ ജി​ല്ല​ക​ൾ ഏ​റ​ക്കു​റെ തു​ല്യ​മാ​യ വി​ജ​യ​മാ​ണു​ണ്ടാ​യ​ത്. ജി​ല്ല പ​ഞ്ചാ​യ​ത്തി​​​​​​​െൻറ വി​ജ​ശ്രീ പ​ദ്ധ​തി വ​ലി​യ നേ​ട്ട​മാ​യി. ച​രി​ത്ര വി​ജ​യ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​ത്​ പ്ര​ധാ​നാ​ധ്യാ​പ​ക​രും അ​ധ്യാ​പ​ക​രു​മാ​ണെ​ന്ന്​ ഡി.​ഡി.​ഇ പ​റ​ഞ്ഞു. 

അട്ടപ്പാടിയിൽ ആറ്​ സ്‌കൂളിന്​ നൂറ്​ ശതമാനം
അ​ഗ​ളി: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ അ​ട്ട​പ്പാ​ടി​യി​ൽ ആ​റ്​ സ്‌​കൂ​ളും നൂ​റു ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. മൗ​ണ്ട് കാ​ർ​മ​ൽ മാ​മ​ണ, പു​തൂ​ർ ജി.​എ​ച്ച്.​എ​സ്, കോ​ട്ട​ത്ത​റ ആ​രോ​ഗ്യ​മാ​ത സ്കൂ​ൾ, മു​ക്കാ​ലി എം.​ആ​ർ.​എ​സ്‌, ചി​ണ്ട​ക്കി എ.​എ.​എ​ച്ച്.​എ​സ്, ആ​ന​ക്ക​ട്ടി ബ​ഥ​നി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ എ​ന്നി​വ​യി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന്  യോ​ഗ്യ​ത നേ​ടി. 
ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ അ​ഗ​ളി ഗ​വ. ഹൈ​സ്കൂ​ൾ 98 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. മ​ട്ട​ത്തു​കാ​ട് ജി.​ടി.​എ​ച്ച്.​എ​സ്​ 87 ശ​ത​മാ​നം വി​ജ​യം നേ​ടി.  ഷോ​ള​യൂ​ർ ഗ​വ. ഹൈ​സ്‌​കൂ​ൾ 95ഉം ​കൂ​ക്കം​പാ​ള​യം സ​​​​​​െൻറ്​ പീ​റ്റേ​ഴ്സ് ഹൈ​സ്കൂ​ൾ 99 ശ​ത​മാ​ന​വും വി​ജ​യം നേ​ടി.

ഒ​റ്റ​പ്പാ​ലം ചു​ന​ങ്ങാ​ട് എ.​വി.​എം ഹൈ​സ്‌​കൂ​ളി​ന് നൂ​റു ശ​ത​മാ​നം വി​ജ​യം
ഒ​റ്റ​പ്പാ​ലം: ചു​ന​ങ്ങാ​ട് എ.​വി.​എം .ഹൈ​സ്‌​കൂ​ളി​ന് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം. 126 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ മൂ​ന്നു​പേ​ർ എ ​പ്ല​സ് ഉ​ൾ​െ​പ്പ​ടെ സ​മ്പൂ​ർ​ണ വി​ജ​യം നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു കു​ട്ടി​യു​ടെ പ​രാ​ജ​യം സ​മ്പൂ​ർ​ണ വി​ജ​യം ന​ഷ്​​ട​മാ​ക്കി. എ​ന്നാ​ൽ, സേ ​പ​രീ​ക്ഷ​യി​ൽ ഈ ​വി​ദ്യാ​ർ​ഥി വി​ജ​യം നേ​ടി.

Loading...
COMMENTS