ജില്ലയിലെ കോൺഗ്രസിൽ ഇത് 'പഴിചാരൽ കത്തെഴുത്ത്​'‍ കാലം

05:24 AM
12/05/2018
പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങാനിരിക്കെ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിലെ 'പഴിചാരൽ കത്തെഴുത്ത്' പ്രവർത്തകർക്ക് കൗതുകമായി. ഒരുവർഷം മുമ്പ് എ.ഐ.സി.സി നടത്തിയ ഡി.സി.സി പ്രസിഡൻറുമാരുടെ പുനഃസംഘടനയിൽ രംഗപ്രവേശനം ചെയ്ത വി.കെ. ശ്രീകണ്ഠനെതിരെ കത്തുമായി കെ.പി.സി.സി പ്രസിഡൻറിനെ സമീപിച്ചിരിക്കുന്നത് എ ഗ്രൂപ്പിെല മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും പഴയ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറുമായ പി. ബാലഗോപാലാണ്. കെ.പി.സി.സി പ്രസിഡ‍ൻറി​െൻറ ജനമോചനയാത്രയിലും പാർട്ടി ഫണ്ട് പിരിവിലും വീഴ്ചയുണ്ടാക്കി എന്ന് ആരോപിച്ച് രണ്ട് മണ്ഡലം പ്രസിഡൻറുമാരെ പുറത്താക്കിയ ഡി.സി.സി പ്രസി‍ഡൻറി​െൻറ നടപടിയാണ് പെട്ടെന്നുള്ള കത്തെഴുത്തിന് കാരണം. ഈ നടപടി സ്വേച്ഛാധിപത്യപരമാണെന്നും യു.ഡി.എഫ് ബാങ്കിലെ നിയമനത്തിലെ ക്രമക്കേട് പൊതുജനമധ്യത്തിലെത്തിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണങ്ങളെ പ്രതിരോധിക്കാൻ ഡി.സി.സി പ്രസിഡൻറ് നേരിട്ട് ഇറങ്ങിയതി‍​െൻറ ശരികേടും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ, കത്ത് കേവലം ഈ രണ്ട് പ്രശ്നങ്ങളിൽ മാത്രം ഊന്നിക്കൊണ്ടുള്ളതല്ല. ഡി.സി.സി പ്രസിഡൻറിനോടുള്ള എ ഗ്രൂപ്പി‍​െൻറ വികാരം കത്തിലൂടെ പ്രതിഫലിക്കുന്നുണ്ടെന്ന് വരുത്താനാണ് നീക്കം. കുറേകാലമായി ജില്ലയിൽ എ ഗ്രൂപ് പലതട്ടിലാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കാര്യമായി ഗ്രൂപ് പോരില്ലാതെ മുന്നോട്ട് നീങ്ങുന്ന ഡി.സി.സിയിലെ പുതിയ ചേരിതിരിവ് വലിയ പൊട്ടിത്തെറിയിലേക്ക് എത്തുമോ എന്നാണ് പ്രവർത്തകർ ഉറ്റുനോക്കുന്നത്. പാർലമ​െൻറ് തെരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റ് ലക്ഷ്യംവെച്ചുള്ള എ ഗ്രൂപ്പി‍​െൻറ പ്രഥമ നീക്കമായാണ് പൊതുവിൽ കത്തിനെ വിലയിരുത്തുന്നത്. എം.എം. ഹസ‍​െൻറ ജനശ്രീയുടെ ജില്ലയിലെ മുഖ്യ നടത്തിപ്പുകാരിൽ ഒരാൾതന്നെ കത്ത് എഴുതിയത് ശ്രദ്ധേയമാണ്. ബാങ്ക് നിയമനത്തിന് കോഴ എന്ന ഗുരുതരമായ ആരോപണത്തിന് വിധേയരായ ബാങ്ക് ഭരണസമിതിയേക്കാൾ വൈകാരികമായി വിഷയത്തിൽ ഡി.സി.സി പ്രസിഡൻറ് ഇടപെടാനുള്ള കാരണം ദുരൂഹമാണെന്ന കത്തിലെ വരി വി.കെ. ശ്രീകണ്ഠന് നേരെയുള്ള മുനയുള്ള ആരോപണം കൂടിയാണ്. മറ്റ് പാർട്ടിക്കാർ പറയുംപോലെ നിയമനത്തിൽ പ്രസിഡൻറിന് എന്തെങ്കിലും താൽപര്യമുണ്ടോ എന്ന സംശയം നേതൃത്വത്തിന് മുന്നിൽ എത്തിക്കുകയാണ് ലക്ഷ്യം. എന്നാൽ, കത്തെഴുത്തിനെ പ്രതിരോധിക്കാൻ ഐ ഗ്രൂപ്പും ഒരുങ്ങി. വി.എം. സുധീരൻ കെ.പി.സി.സി പ്രസിഡൻറായിരിക്കെ ബാലഗോപാലിനെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിയുൾെപ്പടെ ചർച്ചയാക്കി ആരോപണങ്ങെള തരിപ്പണമാക്കാനാണ് ഐ ഗ്രൂപ് ശ്രമം. കെ.പി.സി.സി പ്രസിഡൻറി‍​െൻറ ഭാവിതന്നെ അപകടത്തിലായിരിക്കെ ഇത്തരം ഒരു കത്തി‍​െൻറ അപഹാസ്യതയും അവർ ചൂണ്ടിക്കാണിക്കുന്നു. - എ. ശരത് ((( മുകളിലെ വാർത്ത പ്രാധാന്യത്തോടെ വിന്യസിക്കാൻ താൽപര്യം- ടി.വി.സി )))
Loading...
COMMENTS