വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം നാളെ മുതൽ

05:05 AM
11/05/2018
പാലക്കാട്: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) ഒന്നാം സംസ്ഥാന സമ്മേളനം മേയ് 12 മുതല്‍ മൂന്ന് ദിവസങ്ങളിൽ പാലക്കാട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'തൊഴിലും ഉപജീവനവും കവര്‍ന്നെടുക്കുന്ന സാമ്പത്തികനയം' എന്ന വിഷയത്തില്‍ 12ന് വൈകീട്ട് നാലിന് എൻ.ജി.ഒ. യൂനിയന്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 10ന് ടൗൺ ഹാളില്‍ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. 14ന് വൈകീട്ട് നാലിന് കോട്ടമൈതാനത്ത് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു ജില്ല സെക്രട്ടറി എം. ഹംസ, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആർ.വി. ഇക്ബാല്‍, എസ്. കൃഷ്ണദാസ്, കെ. രാധാകൃഷ്ണന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Loading...
COMMENTS